കശ്മീരിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു

കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. കുൻസർ മേഖലയിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. കർഹാമയിലെ കുൻസർ ഗ്രാമത്തിൽ രണ്ട് തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിനെ തുടർന്നാണ് വടക്കൻ കശ്മീരിലെ സുരക്ഷാ സേന സ്ഥലത്തെത്തിയത്. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഭീകരനെ സൈന്യം വധിച്ചത്. സ്ഥലത്ത് ഭീകരാറുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.

കഴിഞ്ഞ 48 മണിക്കൂറിനിടെ ബാരാമുള്ള ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. വ്യാഴാഴ്ച ഇതേ ജില്ലയിലെ ക്രീരി ഗ്രാമത്തിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here