വാഹന നിയമലംഘനങ്ങൾ ചെല്ലാനുകൾക്ക് 50% ഇളവ്: എന്ന് വരെ അടയ്ക്കാം

one time amnesty scheme

വാഹന നിയമലംഘഖനങ്ങൾക്ക് ചുമത്തിയിട്ടുള്ള ചെല്ലാനുകൾക്ക് 50 ശതമാനം ഇളവ്. 2024 ഡിസംബർ 31ന് മുമ്പുള്ള ചെല്ലാനുകൾക്കാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ജി.ഒ.(എം.എസ്) നമ്പർ 14/2026/ട്രാൻസ്, തീയതിയിലെ 15-03-2026 എന്ന ഉത്തരവ് പ്രകാരമാണ് ചെല്ലാനുകൾക്ക് 50 ശതമാനം ഇളവ് പ്രഖാപിച്ചിട്ടുള്ളത്.

30.04.2026-ാം തീയതിക്കുള്ളിൽ പിഴ തുക അടയ്ക്കുന്നവർക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്കും ഇളവ് ലഭിക്കുന്നതിനുമായി https://services.mvd.kerala.gov.in എന്ന പോർട്ടൽ സന്ദർശിക്കുക. മോട്ടോർ വാഹനവകുപ്പിന്റെ സോഷ്യൽ മീഡിയ പേജിലാണ് പിഴകൾക്ക് ഇളവ് സംബന്ധിച്ച വിവരങ്ങൾ മോട്ടോർ വാഹന വകുപ്പ് പങ്കുവെച്ചിരിക്കുന്നത്.

Also Read: ജനറൽ ടിക്കറ്റ് റെയിൽ വൺ വഴി എടുക്കുന്നവർക്ക് ഓഫർ നൽകി ഇന്ത്യൻ റെയിൽവേ

കോടതിക്ക് സമർപ്പിക്കപ്പെട്ട ചെല്ലാനുകൾ സ്കീമിന്റെ ഭാ​ഗമായി 50 ശതമാനം ഇളവോടെ അടച്ചു തീർക്കുന്നതിനായി ബന്ധപ്പെട്ട ആർ ടി ഓഫീസുമായോ പൊലീസ് സ്റ്റേഷനുമായോ ബന്ധപ്പെടാവുന്നതുമാണെന്നും അറിയിച്ചിട്ടുണ്ട്.

Also Read: ട്രെയിനിലെ എ സി ടിക്കറ്റ് കിട്ടാൻ ഏറെ വിയർക്കണം, നിമിഷങ്ങള്‍ക്കുള്ളിൽ കാലി; കൂടുതൽ സർവീസുകള്‍ പ്രഖ്യാപിച്ച് കെഎസ്ആർടിസി

One Time Challan Settlement Under Amnesty Scheme പ്രകാരമാണ് 50 ശതമാനം ഇളവോടെ പിഴ അടയ്ക്കാൻ സാധിക്കുന്നത്. പോർട്ടൽ സന്ദർശിച്ച് വാ​ഹനത്തിന്റ നമ്പരും ചേസിസ് നമ്പരും ഫോൺ നമ്പരും നൽകിയാൽ ചെല്ലാന്റെ ഡീറ്റിയെൽസ് ലഭിക്കും. ശ്രദ്ധിക്കുക വെർച്വൽ കോർട്ടിലേക്ക് ഫോർവേഡ് ചെയ്യപ്പെട്ട ചെല്ലാനുകൾ പോർട്ടലിൽ ലഭ്യമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News