കരുവന്നൂര്‍ ബാങ്കില്‍ കുടിശ്ശിക നിവാരണത്തിന് ഒറ്റ തവണ തീര്‍പ്പാക്കല്‍

മുടങ്ങിക്കിടക്കുന്ന വായ്പകള്‍ തിരിച്ചു പിടിക്കാനായി കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആരംഭിച്ചു. ഇതിനായി കരുവന്നൂര്‍ ബാങ്കിനു വേണ്ടി പ്രത്യേക പാക്കേജും അനുവദിച്ചിട്ടുണ്ട്. ഡിസംബര്‍ 30 വരെയാണ് പദ്ധതിയുടെ കാലാവധി.

കുടിശ്ശിക നിവാരണം ഊര്‍ജ്ജിതമാക്കുന്നതിനായി കരുവന്നൂര്‍ ബാങ്കിന് മാത്രമായി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് അനുവദിച്ചിട്ടുണ്ട്. ഡിസംബര്‍ 30 വരെ കാലാവധി ഉള്ള പദ്ധതിയുടെ അടിസ്ഥാനത്തില്‍ പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കി നല്‍കും. ഒരു വര്‍ഷം വരെ കുടിശ്ശികയുള്ള വായ്പകള്‍ക്ക് പലിശയില്‍ 10 ശതമാനവും, അഞ്ചുവര്‍ഷം വരെ കുടിശ്ശികയുള്ള വായ്പകള്‍ക്ക് പലിശയില്‍ 50 ശതമാനവും ഇളവ് നല്‍കും. രോഗാവസ്ഥയില്‍ ഉള്ളവര്‍ക്കായി പ്രത്യേക ഇളവും അനുവദിക്കുന്നുണ്ട്.

Also Read: സ്പിന്‍ കെണിയുമായി ഇന്ത്യ; ഓസിസിന് 8 വിക്കറ്റുകള്‍ നഷ്ടമായി

ക്യാന്‍സര്‍ ബാധിതര്‍ക്കും, കിഡ്‌നി സംബന്ധമായ രോഗമുള്ളവര്‍ക്കും, ഹൃദയ ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍, പക്ഷാഘാതം വന്നവര്‍, അപകടം മൂലം ശരീരം തളര്‍ന്ന് കിടപ്പിലായവര്‍, ചികിത്സിച്ചു മാറ്റാന്‍ കഴിയാത്ത മാനസികരോഗമോ മറ്റ് ഗുരുതര രോഗമോ ഉള്ളവര്‍ തുടങ്ങിയവര്‍ക്കെല്ലാം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ വലിയ ഇളവ് നല്‍കാനും തീരുമാനമുണ്ട്. കുടിശ്ശിക നിവാരണ പദ്ധതിയിലൂടെ ബാങ്കിലേക്ക് കൂടുതല്‍ പണം എത്തിയാല്‍ നിക്ഷേപകര്‍ക്കും വേഗത്തില്‍ പണം നല്‍കാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here