ഒമാനിൽ നിന്ന് ഒരു വോട്ട്… ടിവികെയ്ക്ക് അത്ഭുത വിജയം

സിനിമാ കഥകളെ പോലും വെല്ലുന്ന ക്ലൈമാക്സ് ആണ് തമിഴ്‌നാട്ടിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നടന്നത്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള രാഷ്ട്രീയ പാർട്ടികളെ കടപുഴക്കി സിനിമ താരം വിജയ് നയിക്കുന്ന ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കയുകയാണ്. വിജയ് സംസ്ഥാനത്തെ മുഖ്യമന്ത്രി പദം ഏറെക്കുറെ ഉറപ്പിച്ച ഈ വേളയിൽ സമൂഹമാധ്യമങ്ങളിൽ വിരൽ ആയിരിക്കുകയാണ് തിരുപ്പത്തൂർ മണ്ഡലത്തിലെ തമിഴക വെട്രി കഴകം സ്ഥാനാർത്ഥിയുടെ വിജയം.

മണ്ഡലത്തിൽ ടിവികെ സ്ഥാനാർത്ഥി സീനിവാസ സേതുപതി ആർ, ഡിഎംകെ നേതാവും മന്ത്രിയുമായ കെ ആർ പെരിയകറുപ്പനെ വെറും ഒരു വോട്ടിന് ആണ് പരാജയപ്പെടുത്തിയത്.എന്നാൽ ഒരു വോട്ട് പോലും എത്ര നിർണ്ണായകമാണെന്നു തെളിയിച്ച മണ്ഡലത്തിലെ ഒരു വോട്ടർ ആണ് ഇപ്പോൾ താരം. ഒമാനിൽ ജോലി ചെയ്യുന്ന പ്രവാസിയായ മണികണ്ഠൻ ശിവനാന്തം എന്ന വ്യക്തിയാണ് ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ച് നാട്ടിലെത്തി ടിവികെയ്ക്ക് വോട്ട് ചെയ്തതായി അവകാശപ്പെട്ടത്.

Also Read: ടിവികെയ്ക്ക് കോൺഗ്രസിന്റെ ഗ്രീൻ സിഗ്നൽ! തമിഴ്‌നാട്ടിൽ വിജയ് അധികാരത്തിലേക്ക്?

“ഞാൻ മസ്‌കറ്റിൽ നിന്ന് ഇന്ത്യയിൽ എത്തി വോട്ട് ചെയ്തു… അതാണ് വിജയത്തിന് കാരണമായ ആ ഒരു വോട്ട് ആയിരിക്കാം” എന്നായിരുന്നു അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഈ പോസ്റ്റ് വൈറലായതോടെ ജനാധിപത്യത്തിൽ ഓരോ വോട്ടിന്റെയും പ്രാധാന്യം വീണ്ടും ചർച്ചയായിരിക്കുകയാണ്. ഒരു പക്ഷെ മൂവായിരത്തോളം കിലോമീറ്ററുകൾ ടിവികെയ്ക്ക് വോട്ട് ചെയ്യാൻ മാത്രം നാട്ടിൽ എത്തി മടങ്ങിയ ശിവനാന്തം തയ്യാറായില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഫലം മറ്റൊന്നായേനേ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News