ഒരു വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; അമ്മ പൊലീസ് കസ്റ്റ‍‍ഡിയിൽ

one year old death

തിരുവനന്തപുരത്ത് ഒരു വയസുകാരി ദുരൂ​ഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. വാമനപുരം കണിച്ചോടാണാണ് ഒരു വയസുകാരിയെ ദു​​രൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്. അശ്വതി – സുഭാഷ് ദമ്പതികളുടെ മകൾ പവിത്രയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Also read: കർണാടകയിൽ കെഎസ്ആർടിസി ഡ്രൈവർക്കുനേരെ ആക്രമണം; ബസിൽനിന്ന് വലിച്ചിറക്കി മർദിച്ചു

അമ്മൂമ്മ തൊഴിലുറപ്പിന് പോയി മടങ്ങി എത്തിയപ്പോൾ കിടപ്പുമുറിയിലെ പായയിൽ
ചലനമറ്റു കിടക്കുകായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിലെത്തുന്നതിന് മുന്നെ മരിച്ചിരുന്നു.
കുട്ടിയെ മരിച്ച നിലയിലാണ് കൊണ്ട് വന്നതെന്ന് ആശുപത്രി അധികൃതരിൽ നിന്നുള്ള വിവരം. കുട്ടിയുടെ കഴുത്തിൽ പാടുകളുണ്ട്.

Also read: ‘തനിക്കെതിരെയുള്ള പൊലീസ് കേസ് പിൻവലിക്കണം’; വാട്ടർ ടാങ്കിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

പ്രാഥമിക പരിശോധനയിൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ആറ്റിങ്ങൽ ഡി വൈ എസ് പി യുടെ നേതൃത്വത്തിലാണ് അമ്മയെ ചോദ്യം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News