
വൺപ്ലസ് 13S ആണ് ഇനി കമ്പനിയുടേതായി ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന പോകുന്ന ഫോൺ. വൺപ്ലസിന്റെ പ്രീമിയം ഫോണായ വൺപ്ലസ് 13നിലുള്ള സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റാണ് വൺപ്ലസ് 13S ലും ഉള്ളത്. അതിനാൽ തന്നെ ഫോണിന്റെ അപ്ഡേറ്റിനായി കാത്തിരിക്കുകയായിരുന്നു ടെക് ലോകം.
വൺപ്ലസ് 13 എന്ന പ്രീമിയം ഫോണനും വൺപ്ലസ് 13R നും ഇടയിലാണ് വൺപ്ലസ് 13S എത്തുന്നത്. കുറഞ്ഞ വിലയ്ക്ക് ഫ്ലാഗ്ഷിപ്പ് ഫീച്ചറുകൾ ആഗ്രഹിക്കുന്നവരെ ലക്ഷ്യം വെച്ചാണ് 13S എത്തുന്നത്. ലീക്കായ റിപ്പോർട്ടുകൾ പ്രകാരം വൺപ്ലസ് 13Sന്റെ വില 50,000 രൂപയായിരിക്കും.
വൺപ്ലസ് 13Sന്റെ ഇന്ത്യയിലെ ഔദ്യോഗിക ലോഞ്ചിങ് എന്നായിരിക്കും എന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും. ഈ മാസം അവസാനത്തോടെ ഫോൺ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബ്ലാക്ക് വെൽവെറ്റ്, പിങ്ക് സാറ്റിൻ, പച്ച നിറങ്ങളിലായിരിക്കും ഫോൺ എത്തുകയെന്നാണ് ഇതുവരെയുള്ള വിവരങ്ങളിൽ നിന്ന് അറിയാൻ സാധിക്കുന്നത്.
Also Read: എങ്കപ്പാത്താലും നീ! ജെമിനിയെ കൂടുതല്‍ ഗാഡ്ജെറ്റുകളിലേക്ക് എത്തിക്കാൻ ഗൂഗിള്‍
ഫോണിന്റെ മറ്റു ഫീച്ചറുകളെ പറ്റി അധികം വിവരങ്ങൾ ഒന്നും കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ചൈനയിൽ ലോഞ്ച് ചെയ്ത വൺപ്ലസ്13T പരിഷ്കരിച്ച പതിപ്പായിരിക്കും വൺപ്ലസ് 13S എന്നാണ് പ്രതീക്ഷിക്കുന്നത്. ഐക്യൂവിന്റെ പ്രീമിയം സ്മാർട്ട്ഫോൺ ആയ ഐക്യൂ 13 5ജിക്ക് ശക്തനായ ഒരു എതിരാളിയായിരിക്കും വൺപ്ലസ് 13S.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

