പ്രീ ബുക്ക് ചെയ്താൽ വെറും 49999 രൂപക്ക് സ്വന്തമാക്കാം, കൂടെ നോർഡ് ബഡ്‌സ് 3 ഫ്രീ; വമ്പൻ ഓഫറുകളുമായി ‍വൺപ്ലസ് 13 എസ് വിപണിയിൽ

one plus 13s

ഇന്ത്യ കാത്തിരുന്ന ആ പ്രീമിയം കോംപാക്ട് ഫോൺ ഒടുവിൽ അവതരിച്ചു. വൺപ്ലസ് അവരുടെ കോംപാക്ട് ഫ്‌ളാഗ്‌ഷിപ്പായ 13 എസ് ഉച്ചയോടെ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രീ ബുക്ക് ചെയ്യാം. ആമസോൺ വഴിയോ അല്ലെങ്കിൽ വൺപ്ലസിന്‍റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ പ്രീ ഓർഡർ ചെയ്യാവുന്നതാണ്. പ്രീ ഓർഡർ ചെയ്യുന്നവരെ വമ്പൻ ഓഫറുകളാണ് കാത്തിരിക്കുന്നത്.

12 / 256 ജിബി അടിസ്ഥാന വേരിയന്‍റിന് 54999 രൂപയാണ് വിലയെങ്കിലും ബാങ്ക് ഓഫർ ചേർത്ത് 5000 രൂപ കിഴിവിൽ 49999 രൂപക്ക് ഫോൺ സ്വന്തമാക്കാം. എസ് ബി ഐ ക്രെഡിറ്റ് കാർഡുള്ളവർക്കാണ് ഈ ഓഫർ ലഭിക്കുക. പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്തു വാങ്ങുന്നവർക്കും 5000 രൂപവരെ കിഴിവ് ലഭിക്കും. കൂടാതെ, വൺപ്ലസിന്‍റെ നോർഡ് ബഡ്‌സ് 3 വയർലസ് ഇയർഫോണും പ്രീ ബുക്ക് ചെയ്യുന്നവർക്ക് തികച്ചും സൗജന്യമായി ലഭിക്കും. എസ് ബി ഐ, എച്ച് ഡി എഫ് സി, ആക്സിസ്, ഐ സി സി ഐ കാർഡുകൾ ഉള്ളവർക്ക് ഒമ്പത് മാസം വരെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കുന്നതാണ്.

ALSO READ; ഫോൺ ഇനി കള്ളൻ കൊണ്ടുപോയാലും പേടി വേണ്ട; പുതിയ അപ്ഡേറ്റിൽ ആന്റി-തെഫ്റ്റ് ഫീച്ചറുമായി സാംസങ്

ആമസോൺ പേ വാലറ്റ് വ‍ഴി 1999 രൂപ നൽകിയാണ് പ്രീ ബുക്ക് ചെയ്യാനാവുക. ഈ തുക പിന്നീട് തിരികെ വാലറ്റിലേക്ക് തന്നെ തിരികെ വരും. ജൂൺ 11 മുതലാണ് പ്രീബുക്ക് ചെയ്ത ഫോൺ വാങ്ങാനാവുക. വാങ്ങുമ്പോൾ നോർഡ് ബഡ്‌സ് 3 കൂടി കാർട്ടിൽ ഉണ്ടെന്ന് ഉറപ്പു വരുത്തുക.

സ്നാപ് ഡ്രാഗൺ 8 Elite ചിപ്‌സെറ്റ്, 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുള്ള 6.32 ഇഞ്ച് LTPO AMOLED ഡിസ്പ്ലേ,സോണി LYT700 സെന്‍സറുള്ള 50MP പ്രധാന കാമറയും സാംസങ് JN5 സെന്‍സറുള്ള 50MP ടെലിഫോട്ടോ ലെന്‍സും ഉള്‍പ്പെടുന്ന ഡ്യുവല്‍ കാമറ, 80W ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 6000mAh ബാറ്ററി എന്നിങ്ങനെ നിരവധി സവിശേഷതകളാണ് ഫോണിനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News