വന്നു…ഇനി കണ്ടറിയാം: വൺപ്ലസ് 13ടി ലോഞ്ച് ചെയ്തു

one plus 13t

കഴിഞ്ഞ കുറച്ച് ആഴ്ചകളായി വാർത്തകളിൽ ചര്‍ച്ചയായിക്കൊണ്ടിരുന്ന സ്മാര്‍ട്ട്ഫോണായ വൺപ്ലസ് 13ടി ചൈനയില്‍ ലോഞ്ച് ചെയ്തു. സാംസങ് ഗാലക്‌സി എസ് 25, പിക്‌സൽ 9 അല്ലെങ്കിൽ ഐഫോൺ 16 മോഡലുകളെ പോലും വെല്ലുവിളിക്കാൻ കഴിയുന്ന ഒരു കോം‌പാക്റ്റ് പ്രീമിയം ഫോണായാണ് പുതിയ വൺപ്ലസ് ഫ്ലാഗ്ഷിപ്പ് മോഡൽ വിപണിയിലേക്ക് എത്തുന്നത്.

വൺപ്ലസ് 13ടിയുടെ വില:

ചൈനയിൽ വൺപ്ലസ് 13ടിയുടെ അടിസ്ഥാന 12GB + 256GB വേരിയന്റിന് CNY 3,399 (ഏകദേശം 39,000 രൂപ) മുതലും 16GB + 1TB മോഡലിന് CNY 4,499 (ഏകദേശം 52,000 രൂപ) ആണ് വില വരുന്നത്. ഏപ്രിൽ 30 മുതൽ ചൈനയിൽ ഈ മോഡലിൻ്റെ വിൽപ്പന ആരംഭിക്കും.

വൺപ്ലസ് 13ടിയുടെ സ്പെസിഫിക്കേഷനുകൾ:

6.32 ഇഞ്ച് AMOLED LTPO ഡിസ്പ്ലേയോട് കൂടിയാണ് ഫോണിൻ്റെ രൂപകല്‍പ്പന. ഇത് അഡാപ്റ്റീവ് 120Hz റിഫ്രഷ് റേറ്റും 2,400 nits ബ്രൈറ്റ്നസും ഡോൾബി വിഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. 16GB വരെ റാമും 1TB സ്റ്റോറേജും ഉള്ള സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്.

ക്യാമറ സവിശേഷതകളിലേക്ക് വന്നാല്‍, 50MP പ്രൈമറി സെൻസറും 50MP ടെലിഫോട്ടോ ലെൻസും ഉള്ള ഡ്യുവൽ റിയർ ക്യാമറ സിസ്റ്റമാണ് വൺപ്ലസ് വാഗ്ദാനം ചെയ്യുന്നത്. ചൈനയിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് പതിപ്പിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. കൂടാതെ പുതിയ ഐഫോൺ 16 മോഡലിന് സമാനമായുള്ള ക്വിക്ക് കീ ആക്ഷൻ ബട്ടണും ഈ ഫോണില്‍ സജ്ജീകരിച്ചിട്ടുണ്ട്. 6,260mAh ബാറ്ററിയാണ് ഫോണിൻ്റെ പവര്‍ ഹൗസ്. അതേസമയം ഫ്ലാഗ്ഷിപ്പ് പതിപ്പിനൊപ്പം 100W പിന്തുണയായിരുന്നെങ്കില്‍ ഈ മോഡലിന് 80W ചാർജിങ്ങിനു‍ള്ള പിന്തുണയാണ് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News