മുടി തഴച്ച് വളരാന്‍ ഉള്ളി നീര് വെച്ച് ഇങ്ങനെ ചെയ്ത് നോക്കൂ

മുടി വളരാന്‍ ഏറ്റവും മികച്ചതാണ് ഉള്ളി നീര്. ഉള്ളി നീരില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്, ഇത് കൊളാജന്‍ എന്ന പ്രോട്ടീന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മുടി വളര്‍ച്ചയ്ക്ക് ഇത് വളരെ അത്യാവശ്യമാണ്. മുടിയില്‍ ഉള്ളി നീര് പതിവായി ഉപയോഗിക്കുന്നത് ഉത്തേജിപ്പിക്കാന്‍ സഹായിക്കും. രോമകൂപങ്ങള്‍, വേഗമേറിയതും ആരോഗ്യകരവുമായ മുടി വളര്‍ച്ചയ്ക്ക് കാരണമാകുന്നു. ഇതില്‍ ധാരാളം ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

ഉള്ളി ജ്യൂസില്‍ ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുണ്ട്. താരനും മറ്റ് തലയോട്ടിയിലെ അണുബാധകളും കുറയ്ക്കാനും തലയോട്ടിയിലെ ചൊറിച്ചില്‍ ശമിപ്പിക്കാനും ഇത് സഹായിക്കും. കെരാറ്റിന്‍ എന്ന പുറം പാളിയ്ക്കു കേടുണ്ടായാല്‍ മുടിയെ ഇത് ഏറെ ദോഷകരമായി ബാധിയ്ക്കും. ഇത് പ്രോട്ടീന്‍ പാളിയാണ്. ഇതിനെ സംരക്ഷിയ്ക്കാന്‍ സവാള നീര് നല്ലതാണ്. മറ്റ് ചേരുവകള്‍ കൂട്ടിക്കലര്‍ത്തിയാല്‍ ഇതിന്റെ ഗുണം കുറയുന്നു. ഇത് തനിയെ പുരട്ടാന്‍ മടിയെങ്കില്‍ മറ്റു ചില കൂട്ടുകള്‍ക്കൊപ്പവും ഉപയോഗിയ്ക്കാം.

ALSO READ:മീനും പച്ചക്കറിയും ഒന്നുമില്ലേ ? ഉള്ളിയും മുളകുമുണ്ടെങ്കില്‍ ചോറിനൊരുക്കാം പുളീം മുളകും…. ഇത് വേറെ ലെവല്‍!

ഉള്ളി ജ്യൂസില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ പോഷണത്തിന് വളരെയധികം സഹായിക്കും. ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് രോമകൂപങ്ങളെ സംരക്ഷിക്കുക മാത്രമല്ല മുടികൊഴിച്ചില്‍ തടയാനും സഹായിക്കാറുണ്ട്. മുടിയിലെ അകാല നര മാറ്റാനും ഉള്ളി നീര് ഏറെ മികച്ചതാണ്. ഉള്ളി ജ്യൂസില്‍ ഉയര്‍ന്ന അളവില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ആരോഗ്യത്തിന് ഒരു സുപ്രധാന ധാതുവാണ്. മുടി പൊട്ടി പോകുന്നത് തടയാനും ഇത് ഏറെ മികച്ചതാണ്.

ഉള്ളികള്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഇത് മിക്‌സിയിലിട്ട് അരച്ച് എടുക്കുക. അതിന് ശേഷം ഇതില്‍ നിന്ന് നീര് അരിച്ച് എടുക്കുക. ഈ നീര് നേരിട്ട് തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കാം. ഇതിന് ശേഷം തലയോട്ടി നന്നായി മസാജ് ചെയ്യുക. തലയോട്ടിയിലും മുടിയിലും കൃത്യമായി ഉള്ളി നീര് എത്തിയെന്ന് ഉറപ്പ് വരുത്തിയ ശേഷം ഒരു 30 മിനിറ്റ് തലയില്‍ നീര് വയ്ക്കാം. സാധാരണ വെള്ളത്തില്‍ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കാം.

ALSO READ:കാത്തിരിപ്പിന് വിരാമം; കളിക്കളത്തില്‍ ‘പന്ത്’ എത്തുന്നു; ആകാംക്ഷയോടെ ആരാധകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News