‘ഉള്ളി തൊലി’ നേന്ത്രവാഴയ്ക്കും ഉത്തമം

പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ പലരും വലിച്ചെറിയാറാണ് പതിവ്. ചിലര്‍ പറമ്പില്‍ കുഴിയിട്ട് മൂടും. മറ്റ് ചിലരാകട്ടെ നഗരസഭയ്ക്ക് നല്‍കും. പച്ചക്കറി അവശിഷ്ടം ഉപയോഗിച്ച് കൃഷിക്ക് ആവശ്യമായ കമ്പോസ്റ്റ് വീട്ടില്‍ തന്നെ നിര്‍മിക്കാം. പച്ചക്കറി വേസ്റ്റ് എന്ന് പറയുമ്പോള്‍ പ്രധാനമായും അതില്‍ ഉള്‍പ്പെടുന്ന ഒന്നാണ് ‘ഉള്ളി തൊലി’. സവോളയും ചെറിയ ഉള്ളിയും മിക്ക വീടുകളിലും സാധാരണയായും അധികമായും കണ്ടുവരുന്ന പച്ചക്കറിയാണ്. അതുകൊണ്ടുതന്നെ വേസ്റ്റും അധികമായി വരും. ഉള്ളി തൊലി വെറുതെ മണ്ണില്‍ വലിച്ചെറിയാതെ കമ്പോസ്റ്റ് നിര്‍മിക്കാമെന്നാണ് കര്‍ഷകര്‍ പറയുന്നത്. നേന്ത്രവാഴയടക്കമുള്ള കൃഷിക്ക് ‘ഉള്ളി തൊലി’ ഉത്തമമാണ്.

Also Read- ആളൊഴിഞ്ഞ കലുങ്കിനടിയിൽ പെൺകുട്ടിക്കൊപ്പം ദുരൂഹ സാഹചര്യത്തിൽ വൃദ്ധൻ;കുളിക്കാനെന്ന് മറുപടി; പോക്സോ കേസ്

ഉള്ളിയില്‍ പ്രധാനമായും ഇരുമ്പ്, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ചെമ്പ് തുടങ്ങിയ ഘടകങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഇതില്‍ പൊട്ടാസ്യം ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ സസ്യങ്ങള്‍ക്ക് ഏറെ ഫലപ്രദമാണ്. ഉള്ളിയില്‍ നിന്നുള്ള നീര് ചെടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
ചെടിയുടെ ആരോഗ്യത്തിന് മാസത്തില്‍ മൂന്നോ നാലോ തവണ ഇത് ഉപയോഗിക്കുന്നത് നല്ലതാണ്. ഈ വെള്ളം 10 മുതല്‍ 15 ദിവസം വരെ സൂക്ഷിക്കാം. ഉള്ളി തൊലി വളമായി ഉപയോഗിക്കുന്നതിലൂടെ ചിലവ് കുറയ്ക്കാന്‍ സഹായിക്കുന്നതിനൊപ്പം, ചെടികളെ ആരോഗ്യമുള്ളതാക്കാനും സഹായകരമാണ്.

മൃഗങ്ങള്‍ വലിയ രീതിയില്‍ ആകര്‍ഷികപ്പെടുന്നു എന്നത് കമ്പോസ്റ്റ് കൂമ്പാരങ്ങളുടെ പ്രധാന പ്രശ്‌നമാണ്. അതില്‍ നിന്ന് ഉയരുന്ന മണമാണ് പ്രധാന കാരണം. ഇത്തരത്തില്‍ മൃഗങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നത് തടയാന്‍ അതില്‍ നിന്ന് ഉയരുന്ന മണത്തിന് തടസം സൃഷ്ടിക്കേണ്ടത് അത്യാവശ്മാണ്. കമ്പോസ്റ്റില്‍ 10 ഇഞ്ചോ അതില്‍ കൂടുതലോ ആഴത്തില്‍ ഉള്ളിയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ ചേര്‍ത്താല്‍ മൃഗങ്ങളെ ആകര്‍ഷിക്കുന്ന വിധക്കില്‍ മണം ഉയരില്ലെന്നാണ് കാര്‍ഷിക രംഗത്തുള്ളവര്‍ പറയുന്നത്.

Also Read- ‘ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകാൻ’ ഗർഭിണികൾ സുന്ദരകാണ്ഡം ജപിക്കണം; തെലങ്കാന ഗവർണർ

ഉള്ളി തൊലികൊണ്ടുള്ള വളം തയ്യാറാക്കുന്ന വിധം

നാലോ അഞ്ചോ ഉള്ളിയെടുത്ത ശേഷം അതിന്റെ തൊലി കളയുക. ഇതിന് ശേഷം ഒരു ലിറ്റര്‍ വെള്ളത്തില്‍ മുക്കിവെയ്ക്കുക. ഈ മിശ്രിതം മൂടിവെച്ച് 24 മണിക്കൂര്‍ സൂക്ഷിക്കുക. ശൈത്യകാലത്ത് ഏകദേശം 48 മണിക്കൂര്‍ വരെവെയ്ക്കണം. ശേഷം ഈ മിശ്രിതം ഉപയോഗത്തിനായി കണ്ടെയ്‌നറില്‍ അരിച്ചെടുക്കാം. ഈ ദ്രാവക വളം ജലസേചന വെള്ളമോ സ്‌പ്രേയോ ആയി ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here