ഉള്ളിവില പാകിസ്ഥാനിൽ കുതിച്ചുയരുന്നു; ഇന്ത്യയിൽ വിലയില്ല

സമാനതകളില്ലാത്ത ഉള്ളി പ്രതിസന്ധിയിലൂടെയാണ് പാകിസ്ഥാൻ കടന്ന് പോകുന്നത്. പാകിസ്ഥാനിലെ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ പുറത്തുവിട്ട കണക്ക് പ്രകാരം ഉള്ളിവിലയിൽ 229 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി പാകിസ്ഥാനിൽ ഉള്ളി വില കുത്തനെ ഉയരുകയാണ്. ഉള്ളിയുടെ ലഭ്യതക്കുറവാണ് പ്രതിസന്ധിക്ക് കാരണം. റംസാൻ മാസത്തിൽ ഉള്ളിവില കുതിച്ചുയരുന്നത് സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുകയാണ്.

അന്താരാഷ്ട്ര ഭക്ഷ്യ പ്രതിസന്ധിയുടെ ഭാഗമായാണ് പാകിസ്ഥാനിലെ ഉള്ളി പ്രതിസന്ധി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാകിസ്ഥാനിൽ ഉള്ളി കിട്ടാക്കനിയായി മാറുമ്പോൾ ഇന്ത്യയിൽ ഉള്ളിക്ക് വിലയില്ലാതെ നട്ടം തിരിയുകയാണ് കർഷകർ. മഹാരാഷ്ട്രയിൽ വില കിട്ടാത്തതിനെ തുടർന്ന് ഉള്ളി കൂട്ടിയിട്ട് കർഷകർ കത്തിച്ചത് സമീപകാലത്ത് വാർത്തയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News