മഹാരാഷ്ട്രയില്‍ ഉള്ളിക്കച്ചവടം വിവാദമാകുന്നു; തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് കുറ്റപ്പെടുത്തി അഖിലേന്ത്യ കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി

മഹാരാഷ്ട്രയില്‍ അടുത്ത ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പ് മേയ് 7, 13, 20 തീയതികളിലായാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഉള്ളി കൃഷി സമൃദ്ധമായ പ്രദേശത്തെ കര്‍ഷകരെ സന്തോഷിപ്പിക്കാനായി ഉള്ളിയുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനംഭാഗികമായി പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. വിജ്ഞാപനം പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഈ നീക്കത്തെ സ്വാഗതം ചെയ്യുകയും മഹാരാഷ്ട്രയിലെ ഉള്ളി കര്‍ഷകരെ സഹായിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്ക് വയ്ക്കുകയും ചെയ്തു.

അതെ സമയം, നടപടി തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും പരിമിതമായ കയറ്റുമതി കര്‍ഷകരെ സഹായിക്കില്ലെന്നും അഖിലേന്ത്യ കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി ഡോ.അജിത് നവാലെ കുറ്റപ്പെടുത്തി. നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞു കൊണ്ട് ദേവേന്ദ്ര ഫഡ്നാവിസ് എക്സില്‍ പങ്ക് വച്ച പോസ്റ്റ് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും നവാലെ ചൂണ്ടിക്കാട്ടി.

Also Read: ജലഗതാഗതത്തിന്റെ യശസ്സുയര്‍ത്തി കൊച്ചി വാട്ടര്‍ മെട്രോ; ഒരു വര്‍ഷത്തിനുള്ളില്‍ യാത്രക്കാരുടെ എണ്ണം 2 മില്യണ്‍ പിന്നിട്ടു

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉള്ളി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഒരു ലക്ഷം ടണ്‍ ഉള്ളി ആറു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് അനുമതി. ഇതിനു പുറമേ, പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമായി രണ്ടായിരം ടണ്‍ വെളുത്തുള്ളി കയറ്റുമതി ചെയ്യാനും അനുമതി നല്‍കിയിരിക്കയാണ്.

നടപടി തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞു കൊണ്ട് ദേവേന്ദ്ര ഫഡ്നാവിസ് എക്സില്‍ പങ്ക് വച്ച പോസ്റ്റ് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അഖിലേന്ത്യ കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി ഡോ.അജിത് നവാലെ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News