സ്‌നാപ്ഡീല്‍ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കൂപ്പണ്‍ തപാലിൽ വന്നുവോ; ടാക്സ് അടയ്ക്കാൻ ആവശ്യപ്പെട്ടെങ്കിൽ ഉറപ്പിച്ചോളൂ, തട്ടിപ്പാണെന്ന്

snapdeal-online-scam

ലോട്ടറികളുടെയും സമ്മാനങ്ങളുടെയും പേരിലുള്ള തട്ടിപ്പ് പ്രതിദിനം പുതിയ രൂപത്തില്‍ വര്‍ധിച്ചുവരികയാണ്. സ്‌നാപ്ഡീല്‍ എന്ന ജനപ്രീതി നേടിയ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിന്റെ പേരിലുള്ള സമ്മാനത്തട്ടിപ്പാണ് നിലവിൽ വ്യാപകമാകുന്നത്. സ്‌നാപ്ഡീല്‍ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കൂപ്പണ്‍ രജിസ്റ്റര്‍ഡ് പോസ്റ്റ് ആയി അയച്ചുനല്‍കിയാണ് തട്ടിപ്പിന്റെ തുടക്കമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നൽകി. സമ്മാനം ലഭിച്ച കൂപ്പണ്‍ ആയിരിക്കും അത്.

തുടര്‍ന്ന് നിങ്ങളെ സ്‌നാപ്ഡീലില്‍ നിന്നെന്ന വ്യാജേന മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട് സമ്മാനത്തുക കൈപ്പറ്റേണ്ട മാര്‍ഗങ്ങളെ കുറിച്ച് തട്ടിപ്പുകാര്‍ വിശദമാക്കുന്നു. തുക ലഭിക്കുന്നതിനായി ടാക്‌സ് ഇനത്തില്‍ സമ്മാനം ലഭിച്ച തുകയുടെ നിശ്ചിത ശതമാനം മുന്‍കൂട്ടി അടയ്ക്കാനായി ആവശ്യപ്പെടുന്നു. ഇങ്ങനെ ടാക്‌സിന്റെ പേരില്‍ നിങ്ങളില്‍ നിന്നും പണം തട്ടിപ്പുകാര്‍ കവരുന്നു.

Read Also: തട്ടിപ്പുകളെ തടയാൻ പുതിയ അപ്ഡേഷനുമായി ട്രൂകോളർ

പൊതുജനങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാര ഇടപാടുകള്‍ നടത്തുമ്പോഴും മറ്റും ലഭ്യമാക്കുന്ന വിവരങ്ങള്‍, പൊതുയിടങ്ങളില്‍ പലപ്പോഴും ലഭിക്കുന്ന സ്‌ക്രാച്ച് ആന്‍ഡ് വിന്‍ പോലുള്ള കൂപ്പണുകളിലും മറ്റും പൂരിപ്പിച്ച് നല്‍കുന്ന വിവരങ്ങളൊക്കെ ശേഖരിച്ചാണ് തട്ടിപ്പുകാര്‍ ബാങ്കിങ് വിവരങ്ങള്‍ ഉള്‍പ്പടെയുള്ള സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാര്‍ മനസ്സിലാകുന്നത്.


സമ്മാനങ്ങള്‍ക്കായി ഒരു സ്ഥാപനവും മുന്‍കൂറായി പണമടയ്ക്കാന്‍ ആവശ്യപ്പെടാറില്ല. യഥാര്‍ഥ സമ്മാനങ്ങൾ തിരിച്ചറിഞ്ഞ് തട്ടിപ്പുകളില്‍ വഞ്ചിതരാകാതെ ജാഗ്രത പാലിക്കേണ്ടതാണ്. ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെടുകയോ ഇരയാകുകയോ ചെയ്താല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ https://cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ പരാതിപ്പെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News