
ഇന്ത്യയിൽ ഓൺലൈൻ തട്ടിപ്പ് കേസുകളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. അനധികൃതമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകൾ മുഖേനയും അല്ലാതെയും കബളിപ്പിക്കപ്പെട്ട് പണം നഷ്ടപ്പെടുന്നവർ നിരവധിയാണ്. കേസുകൾ പലതും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. ലോൺ ആപ്പ് വഴിയും അല്ലാതെയും പണം നഷടപ്പെട്ടതിൽ മിക്കവരും ഇതിനെതിരെ നിയമനടപടിയ്ക്ക് പോകാത്തതാണ് പലപ്പോഴും ഇത്തരം തട്ടിപ്പുകൾക്ക് വേരുപിടിപ്പിക്കാൻ വളക്കൂറുള്ള മണ്ണൊരുക്കുന്നു
വിവരാവകാശ നിയമം (2000)
സെക്ഷൻ 66C: മറ്റൊരാളുടെ ഡിജിറ്റൽ സിഗ്നേച്ചറോ പാസ്‌വേഡോ മറ്റ് തിരിച്ചറിയൽ വിവരങ്ങളോ മോഷ്ടിക്കുന്നത് ശിക്ഷാർഹമാണ്. 3 വർഷം വരെ തടവും പിഴയും ലഭിക്കാം.
സെക്ഷൻ 66D: കമ്പ്യൂട്ടർ അല്ലെങ്കിൽ ആശയവിനിമയ ഉപകരണങ്ങൾ ഉപയോഗിച്ച് ആൾമാറാട്ടം നടത്തി തട്ടിപ്പ് നടത്തുന്നത്. ഇതിനും 3 വർഷം തടവും പിഴയുമാണ് ശിക്ഷ. സെക്ഷൻ 66B മോഷ്‌ടിക്കപ്പെട്ട കമ്പ്യൂട്ടറുകളോ മൊബൈലുകളോ കൈവശം വയ്ക്കുന്നത് ശിക്ഷാർഹമാണ്.
ഭാരതീയ ന്യായ സംഹിതയിലെ നിയമങ്ങൾ
ഇന്ത്യൻ ശിക്ഷാനിയമത്തിലും ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ കർശന വ്യവസ്ഥകളുണ്ട്. വിശ്വാസവഞ്ചനയും ചതിയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി പണം തട്ടിയെടുക്കുന്നത് ബിഎൻഎസ് പ്രകാരം കഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ആർബിഐയുടെ നിയമസംരക്ഷണം
ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള തട്ടിപ്പുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. നിങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടാൽ, 3 ദിവസത്തിനുള്ളിൽ ബാങ്കിനെ അറിയിച്ചാൽ ആ പണം തിരികെ ലഭിക്കാൻ വേണ്ട നടപടികൾ ബാങ്ക് സ്വീകരിക്കും.
പണം വെച്ചുള്ള നിയമവിരുദ്ധ ഓൺലൈൻ ഗെയിമുകൾ തടയുന്നതിനായി ‘ഓൺലൈൻ ഗെയിമിംഗ് അതോറിറ്റി’ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

