
മുഖ്യമന്ത്രി വിഡി.സതീശന്റെ ആദ്യ ബജറ്റിൽ അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഉചിതമായ സ്മാരകം പ്രഖ്യാപിക്കാത്തതിൽ വ്യാപക പ്രതിഷേധം. ഇതിൽ കടുത്ത അതൃപ്തിയിലാണ് ചാണ്ടി ഉമ്മനും കുടുംബവും. നീരസം പരസ്യമായി പ്രകടമാക്കിയില്ലെങ്കിലും ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ പ്രവർത്തനം കൂടുതൽ ശക്തമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ കീഴിൽ കുടുംബം പുതിയ സ്മാരകം പണിയുമെന്നാണ് വിവരം. ഉമ്മൻ ചാണ്ടി ഫൗണ്ടേഷനുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിൻറെ തീരുമാനം.
ഷാഫി പറമ്പിലും പിസി വിഷ്ണുനാഥും സിദ്ധിക്കും ഉമ്മൻചാണ്ടിയെ വഞ്ചിച്ചെന്ന് എ ഗ്രൂപ്പ് അനുകൂലികൾ പറഞ്ഞു. ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ പരിഗണിക്കാത്തതിൽ നേരത്തെ തന്നെ പ്രതിഷേധത്തിലാണ് ഉമ്മൻചാണ്ടി അനുകൂലികൾ. ഇതിനുപിന്നാലെയാണ് സ്മാരകത്തിലും അവഗണന.
Also Read: നീറ്റ് ചോദ്യപേപ്പർ ചോർച്ച; “പ്രധാൻ ഗോ ബാക്ക്” കാമ്പയിൻ ആരംഭിച്ച് സിജെപി
ഉമ്മൻചാണ്ടിയെ മാത്രം അവഗണിച്ചതിലാണ് പ്രതിഷേധം ശക്തമാകുന്നത്. ഇത് കടുത്ത അനീതിയാണെന്നാണ്
ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പറയുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

