ഉമ്മൻ ചാണ്ടിയെ പുണ്യാളനായി പ്രഖ്യാപിക്കണം; ക്രൈസ്തവ സഭാധ്യക്ഷന്മാരോട് അഭ്യർത്ഥിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ഉമ്മൻ ചാണ്ടിയെ പുണ്യാളനായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പലരും അത്തരമൊരാവശ്യം തന്നോട് ഉന്നയിച്ചെന്നും അതിന്റെ നടപടിക്രമങ്ങൾ തനിക്കറിയില്ല എന്നും വി ഡി സതീശൻ പറഞ്ഞു. വിവിധ ക്രൈസ്തവ സഭാധ്യക്ഷൻമാരോടായിരുന്നു സതീശന്റെ അഭ്യർത്ഥന. കൊച്ചിയിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിലാണ് വി ഡി സതീശൻ ഇക്കാര്യം പറഞ്ഞത്.

also read; മരിച്ചാല്‍ പുനര്‍ജീവിപ്പിക്കുമെന്ന് അവകാശവാദം; വയോധികയെ അടിച്ച് കൊന്നു

അതേസമയം ഉമ്മൻ ചാണ്ടി മറ്റൊരു സഭയിലെ വിശ്വാസിയായതിനാൽ കത്തോലിക്ക സഭയ്ക്ക് അതിന് കഴിയില്ലെന്ന് കർദിനാൾ ആലഞ്ചേരി പറഞ്ഞു. കേരളത്തിൽ നിന്നുള്ള വിശ്വാസികളിലൊരാളെ വിശുദ്ധനാക്കിയ ചരിത്രം ഓർത്തഡോക്സ് സഭക്കില്ലെന്നും എന്നാൽ ദൈവം അങ്ങനെ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് സംഭവിക്കട്ടെയെന്നും ഓർത്തഡോക്സ്‌ സഭാ ബിഷപ്പ് പറഞ്ഞു.

also read; പ്രായപൂര്‍ത്തിയാകാത്ത മകളെ രണ്ടുപേര്‍ പീഡിപ്പിച്ചെന്ന വ്യാജ പരാതി; യുവതിക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ച് കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News