ഉമ്മൻ‌ചാണ്ടി വിടപറയുന്നു, ഹൃദയത്തിലേറ്റിയ പുതുപ്പള്ളിയിൽ സ്വന്തമായി ഒരു വീടില്ലാതെ

പുതുപ്പള്ളി എന്ന പേര് കേട്ടാൽ ഉമ്മൻചാണ്ടിയെയാണ് മലയാളികൾക്ക് എന്നും ഓർമ്മവരിക. ഒരു പ്രദേശം തന്നെ ഒരു മനുഷ്യന്റെ പേരിൽ അറിയപ്പെടുന്നത് ഒരുപാടുണ്ടെങ്കിലും ഉമ്മൻചാണ്ടിയുടെ കാര്യത്തിൽ അത് കുറച്ചുകൂടി വ്യത്യസ്തമാണ്. പുതുപ്പള്ളിയുടെ ഐഡന്റിറ്റി തന്നെ ഉമ്മൻചാണ്ടിയാണെന്ന് പൊതുവെ പറയാറുള്ളതാണ്.

ALSO READ: മഹാപ്രളയത്തില്‍ തകർന്ന ശാന്തിഗ്രാം – പള്ളിക്കാനം റോഡ് തുറന്നു, ‘റീബില്‍ഡിങ് കേരള’

താൻ ഇത്രയും കാലം പ്രതിനിധീകരിച്ച മണ്ഡലത്തിൽ ഉമ്മൻചാണ്ടിക്ക് സ്വന്തമായി ഒരു വീടുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷമാണ് പുതുപ്പള്ളി കമ്മ്യൂണിറ്റി ഹാളിന് മുൻപിൽ ഉമ്മൻ‌ചാണ്ടി തന്റെ സ്വന്തം വീടിന്റെ പണി തുടങ്ങിയത്. എന്നാൽ വീടിന്റെ ആദ്യഘട്ട പണികൾ മാത്രമേ പൂർത്തിയാക്കാനായുള്ളൂ. പണി തുടങ്ങി അധികമാകും മുൻപേ ഉമ്മൻചാണ്ടിയുടെ അസുഖം മൂർച്ഛിച്ചു. അതോടെ കുടുംബാംഗങ്ങളുമായി ഉമ്മൻ‌ചാണ്ടി ബെംഗളുരുവിലേക്ക് മാറുകയായിരുന്നു.

ALSO READ: ഉമ്മന്‍ചാണ്ടി മാർക്സിയൻ അനുഭവത്തിന്‍റെ കോൺഗ്രസ് മുഖം: ജെയ്ക് സി തോമസ്

നിലവിൽ ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ താമസിച്ചിരുന്ന വീട് ഇളയ സഹോദരന്റേതായിരുന്നു. അത് തറവാട് വീടുമായിരുന്നു. പരാതിയും സങ്കടവുമായി ഉമ്മൻചാണ്ടിയെ കാണാനെത്തുന്നവരെല്ലാം ഈ വീട്ടിലേക്കാണ് വന്നിരുന്നത്. തുടർന്ന് പുതിയ വീട് എന്ന ആശയം ഉദിക്കുകയും പനിയുടെ പ്രാരംഭഘട്ടത്തിൽ ഉമ്മൻചാണ്ടിക്ക് അസുഖം മൂർച്ഛിക്കുകയും ചെയ്തു. പുതുപ്പള്ളിയിലെ തറവാട് വീട്ടിൽ എത്തിക്കുന്ന മൃതദേഹം തുടർന്ന് പണിതീരാത്ത ഈ വീടിന്റെ മുൻപിലും കുറച്ചുനേരം വെക്കുമെന്നാണ് സൂചനകൾ.

ALSO READ: ഹേമമാലിനി ബോളിവുഡിലെത്തിയത് തമിഴ് സിനിമ പുറത്താക്കിയപ്പോൾ

അതേസമയം, ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് നേതാവാണ് ഉമ്മൻചാണ്ടിയെന്നും കേരളത്തിന്റെ പുരോഗതിക്കായി അദ്ദേഹം ജീവിതം മാറ്റിവെച്ചുവെന്നും മോദി പറഞ്ഞു.

എളിമയും സമർപ്പണ ബോധവുമുള്ള നേതാവായിരുന്നു ഉമ്മൻ‌ചാണ്ടി. പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് നേതാവ് കൂടിയായിരുന്നുവെന്നും കേരളത്തിന്റെ പുരോഗതിക്കായി അദ്ദേഹം ജീവിതം മാറ്റിവെച്ചുവെന്നും മോദി കൂട്ടിച്ചേർത്തു. ഉമ്മൻചാണ്ടിയുമായുള്ള വ്യക്തിബന്ധം കൂടി മോദി ഓർമിച്ചെടുത്തു. ഒരേകാലത്ത് കേരളത്തിന്റെയും ഗുജറാത്തിന്റെയും മുഖ്യമന്ത്രിമാരായിരുന്നത് ഓർമ്മിച്ച പ്രധാനമന്ത്രി
തന്റെ ഓർമ്മകൾ ഉമ്മൻചാണ്ടിയുടെ കുടുംബത്തിനും അനുയായികൾക്കും ഒപ്പമെന്നും കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News