
ഐപിഎല്ലിലെ നിർണ്ണായക മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം. ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന ഹൈസ്കോറിംഗ് മത്സരത്തിൽ 7 വിക്കറ്റിന്റെ ജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. ഇതോടെ രാജസ്ഥാൻ പ്ലേ ഓഫ് സാധ്യത ശക്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് 20 ഓവറിൽ 220 റൺസ് നേടിയെങ്കിലും രാജസ്ഥാൻ 19.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
രാജസ്ഥാന്റെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചത് 38 പന്തിൽ 93 റൺസ് അടിച്ച ഓപ്പണർ വൈഭവ് സൂര്യവംശി ആണ്. 10 സിക്‌സുകളും ഏഴ് ഫോറും അടിച്ച താരം ലുക്‌നോവിനെ തകർത്തു. നായകൻ യശസ്‌വി ജയ്‌സ്വാൾ 23 പന്തിൽ 43 റൺസ് നേടി മികച്ച തുടക്കം നൽകി. പിന്നാലെയെത്തിയ ധ്രുവ് ജൂറിൽ 53 റൺസ് നേടി പുറത്താകാതെ നിന്ന് ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. ലഖ്നൗ ബൗളർമാർക്കൊന്നും തിളങ്ങാനായില്ല.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗവിനെ മികച്ച സ്‌കോറിൽ എത്തിച്ചത് ഓപ്പണർമാരുടെ മികച്ച പ്രകടനമാണ്. മിച്ചൽ മാർഷ് 57 പന്തിൽ 96 റൺസുമായി സെഞ്ചുറിക്ക് തൊട്ടരികിൽ പുറത്തായപ്പോൾ സഹ ഓപ്പണർ ജോഷ് ഇംഗ്ലിസ് 29 പന്തിൽ 60 റൺസ് അതിവേഗം അടിച്ചു കൂട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

