
ഊട്ടിയില്‍ ആദിവാസി യുവാവിനെ പുലി കടിച്ചുകൊന്നു. നീലഗിരി ജില്ലയിലെ ഗവർണർസോലയ്ക്ക് സമീപമാണ് ആക്രമണം ഉണ്ടായത്. തോഡർഗോത്രത്തിൽപ്പെട്ട കേന്തർകുട്ടൻ (41) ആണ് മരിച്ചത്.
കന്നുകാലികളുമായി വനമേഖലയിലേക്ക് എത്തിയപ്പോഴാണ് കേന്തര്‍ക്കുട്ടന് നേരെ പുലിയുടെ ആക്രമണമുണ്ടായത്. ഇയാളുടെ മൃതദേഹത്തിന്റെ പകുതിയും പുലി ഭക്ഷിച്ചു.
ALSO READ; വീണ്ടും ട്രംപ് ഷോക്ക്! കാറുകളുടെ ഇറക്കുമതിക്ക് 25% തീരുവ ഏർപ്പെടുത്തി അമേരിക്ക
വനംവകുപ്പും പൊലീസും റവന്യൂ വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. കൊല്ലക്കോട് ജനവാസ മേഖലയിൽ പുലി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ മരണപ്പെട്ടിരിക്കുന്നത്.
ENGLISH NEWS SUMMARY: A tribal youth was killed by a leopard in Ooty. The attack took place near Governor Sola in the Nilgiris district. The deceased has been identified as Kendharkuttan (41) belonging to the Todar tribe. Kendarkuttan was attacked by a tiger when he reached the forest area with his cattle.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here