കേരളത്തിൽ യൂസഫലിയുടെ മാതൃകാ നഗരം വരണം, അവിടെ സ്‌കൂളും ആരാധനാലയങ്ങളും വേണം: തുറന്ന കത്തെഴുതി സുഹൃത്ത്

ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ എം എ യൂസഫലിക്ക് തുറന്ന കത്തെഴുതി പ്രവാസിയും ബിസിസിനസുകാരനുമായ അബ്ദുൽഖാദർ. യൂസഫലിയുടെ നേതൃത്വത്തിൽ ഒരു ട്രസ്റ്റ് ആരംഭിക്കണമെന്നും കേരളത്തിൽ ഒരു മാതൃകാ നഗരം കെട്ടിപ്പടുക്കണമെന്നുമാണ് അബ്ദുൽഖാദർ എഴുതിയ കുറിപ്പിൽ പറയുന്നത്.

ALSO READ: മണിപ്പൂർ ലൈംഗികാതിക്രമം; നാല് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു

പടുത്തുയർത്താം ഒരു മാതൃകാ നഗരം എന്ന തലക്കെട്ടിലാണ് യൂസഫലിയോട് പറയാനുള്ള കാര്യം അബുൽഖാദർ തുറന്നെഴുതുന്നത്. യൂസഫലിയുടെ നേതൃത്വത്തിൽ ഒരു ട്രസ്ററ് രൂപീകരിച്ച് രണ്ടായിരം ഏക്കറെങ്കിലും കേരളത്തിൽ വാങ്ങണം എന്നാണ് കത്തിലെ ആദ്യത്തെ നിർദ്ദേശം. അവിടെ ഒരു മാതൃകാ നഗരം പടുത്തുയർത്തണമെന്നും, നഴ്‌സറി സ്‌കൂൾ മുതൽ സർവകലാശാല , മെഡിക്കൽ കോളേജ് , എൻജിനീയറിങ് കോളേജ് ,ലോ കോളേജ് എന്നിങ്ങനെയുള്ള എല്ലാത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളും , വലിയൊരു ലൈബ്രറിയും വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളും , മതമില്ലാത്തവരുടെ സംഗമ സ്ഥാനങ്ങളും ,വൃദ്ധ സംരക്ഷണ കേന്ദ്രവും ഈ നഗരത്തിൽ വേണമെന്നും കത്തിൽ പറയുന്നു.

ALSO READ: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മമ്മൂട്ടിയെ നേരിട്ടെത്തി അഭിനന്ദിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍

‘സമ്പന്നർക്ക് വേണ്ടിയുള്ള പാർപ്പിട സമുച്ചയങ്ങളും സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാത്തവർക്ക് വേണ്ടിയുള്ള പ്രത്യേക പാർപ്പിട സൗകര്യങ്ങളും , അഗതി മന്ദിരവും ഷോപ്പിംഗ്‌ മാളും ഈ മാതൃകാ നഗരത്തിൽ വേണം. ഇങ്ങനെ ഒരു നഗരം വിഭാവനം ചെയ്ത്‌ യാഥാർത്ഥ്യമാക്കാൻ താങ്കൾ വിചാരിച്ചാൽ അനായാസം സാധ്യമാകും. സന്ദർശകരും സഞ്ചാരികളും ഒഴുകിയെത്തുന്ന മനോഹരമായ ആ മാതൃകാ നഗരത്തിന്റെ അമരക്കാരൻ താങ്കളായിരിക്കണം’, കത്തിൽ അബ്ദുൾ ഖാദർ വ്യക്തമാക്കുന്നു.

ഈയൊരു ദൗത്യത്തിന് എന്തുകൊണ്ട് യൂസഫലി എന്ന ചോദ്യത്തിന് അബ്ദുൽഖാദർ തന്നെ കത്തിൽ മറുപടിയും പറയുന്നുണ്ട്. കേരളത്തിൻെറ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ളവരെല്ലാവരുമായി സൗഹൃദ ബന്ധം സൂക്ഷിക്കുന്ന അപൂർവ വ്യക്തി എന്ന നിലയിലും, അറബ് രാജ്യങ്ങളിലെ ഭരണാധികാരികളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച അനുഗ്രഹീത വ്യക്തിത്വം എന്ന നിലയിലും ഇത്തരത്തിൽ ഒരു കാര്യം ചെയ്യാൻ യൂസഫലിക്കേ കഴിയൂ എന്നാണ് അബ്ദുൾ ഖാദർ പറയുന്നത്.

ALSO READ: കണ്ണൂര്‍ സര്‍വകലാശാല മുന്‍ പ്രൊ വൈസ് ചാന്‍സലര്‍ പി ടി രവീന്ദ്രന്‍ അന്തരിച്ചു

യൂസഫ് , അലി = യൂസ് ഫുൾ അലി, എന്നാണ് അബ്ദുൽഖാദർ പ്രമുഖ വ്യവസായിയെ വിശേഷിപ്പിച്ചത്. വിശുദ്ധ ഗ്രന്ഥങ്ങളായ ഖുർആനിലും , ബൈബിളിലും വളരെ പ്രാധാന്യത്തോടെ പ്രതിപാദിക്കപ്പെട്ട വിശുദ്ധ നാമമാണ് യൂസഫ് അഥവാ ജോസഫ് എന്നും, അലി ഇസ്‌ലാമിക ചരിത്രത്തിലെ ധീരനായ നായകൻറെ നാമമാണെന്നും അബ്ദുൽഖാദർ പറയുന്നു. ഇരുപേരുകളും ഒരുമിച്ചൊരാളിൽ ഒത്തുചേർന്നപ്പോൾ അയാൾ യൂസ് ഫുൾ അലിയായി എന്നും, വ്യവസായിക്ക് എല്ലാ നന്മകളും നേരുന്നുവെന്നും കത്തിൽ അബ്ദുൽഖാദർ കൂട്ടിച്ചേർക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News