ആശുപത്രിയിലേക്ക് പോകുംവഴി കാറിന്റെ ഡോര്‍ തുറന്ന് കനാലിലേക്ക് ചാടി; യുവാവിന്റെ മൃതദേഹം കണ്ടെത്തി

തോട്ടപ്പള്ളി പാലത്തില്‍ നിന്ന് കനാലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാന്‍ക്രിയാസ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാവിലെ 11.30ഓടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം.കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി കാവുംപുറത്ത് അഖിലാണ് (30) ആശുപത്രിയിലേക്ക് പോകുംവഴി കാറിന്റെ ഡോര്‍ തുറന്ന് കായലിലേക്ക് എടുത്തു ചാടിയത്.

also read; കുട്ടിയുടെ നഷ്ടപ്പെട്ട ഷൂ തുമ്പിക്കൈ കൊണ്ട് എടുത്തു; കുഞ്ഞികൈകളിലേക്ക് വച്ചുനീട്ടി ആന; വീഡിയോ വൈറൽ

കരുനാഗപ്പള്ളി ഗവ. ആശുപത്രിയില്‍ നിന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുംവഴി കാറിന്റെ ഡോര്‍ തുറന്ന് യുവാവ് തോട്ടപ്പള്ളി സ്പില്‍വേ പാലത്തില്‍നിന്നും കായലിലേക്ക് എടുത്തു ചാടുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിശമന സേനയും തോട്ടപ്പള്ളി കോസ്റ്റല്‍ പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ചെങ്ങന്നൂര്‍ അഗ്‌നിശമന സേനയുടെ സ്‌കൂബാ സംഘം ഉച്ചക്കാണ് മൃതദേഹം കണ്ടെടുത്തത്.

also read; വന്‍കിട പദ്ധതികളിലൂടെ സൗദിയിൽ സ്വകാര്യനിക്ഷേപങ്ങൾ വർധിക്കും; 1.9 ശതമാനം സാമ്പത്തിക വളര്‍ച്ച നേടും;അന്താരാഷ്ട്ര നാണയനിധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here