
സംസ്ഥാനത്തെ പൊതുവിതരണ വകുപ്പിലെ വ്യാപക ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് ആൻഡ് അന്റി കറപ്ഷൻ ബ്യൂറോയുടെ മിന്നൽ പരിശോധന. പ്രോജക്ട് സീറോ പദ്ധതിയുടെ ഭാഗമായി ഓപ്പറേഷൻ ഭക്ഷ്യ സുരക്ഷ എന്ന പേരിലാണ് പരിശോധന നടത്തിയത്.
തിരഞ്ഞെടുത്ത 14 എൻ.എഫ്.എസ്.എ. ഗോഡൗണുകളിലും, 54 റേഷൻ ഷോപ്പുകളിലും “ഓപ്പറേഷൻ ഭക്ഷ്യ സുരക്ഷ” എന്ന പേരിൽ വിജിലൻസ് ഒരു സംസ്ഥാനതല മിന്നൽ പരിശോധന നടത്തിയത്. സംസ്ഥാനത്തെ സേവന വിതരണ അഴിമതി വിമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വിജിലൻസ് ആവിഷ് കരിച്ച് നടപ്പിലാക്കി വരുന്ന “പ്രോജക്ട് സീറോ” പദ്ധതിയുടെ ഭാഗമായി, വിവിധ വകുപ്പുകളിലെ സംവിധാനങ്ങളിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി തടയുന്നതിനുള്ള പ്രോ-ആക്ടീവ് വിജിലൻസ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് സംസ്ഥാനതല മിന്നൽ പരിശോധന നടത്തിയത്.
പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കിൽ കൃത്രിമം വരുത്തി കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നതായും, റേഷൻ S ലൈസൻസികൾ, ഗോഡൗൺ ജീവനക്കാരുടെയും, കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ ഭക്ഷ്യധാന്യങ്ങൾ അനധികൃതമായി മറിച്ചുവിൽക്കുന്നതായും, ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട ഭക്ഷ്യധാന്യങ്ങൾ വ്യാജ ബില്ലിംഗ്, ഒ.ടി.പി ദുരുപയോഗം, എന്നിവ ചെയ്ത് തട്ടിയെടുക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.
എൻ.എഫ്.എസ്.എ.ഗോഡൗണുകളിലെ രേഖകളിൽ കാണിക്കുന്ന സ്റ്റോക്കും യഥാർത്ഥ സ്റ്റോക്കും തമ്മിൽ വലിയ വ്യത്യാസം നിലനിൽക്കുന്നതും, പൊതു വിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യേണ്ട ഭക്ഷ്യ ധാന്യം ഗോഡൗണുകളിൽ നിന്നും തന്നെ കടത്തികൊണ്ട് പോയി കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നതായും ഉൾപ്പെടെയുള്ള ഗുരുതരമായ ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. വിജിലൻസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതികളും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി വിജിലൻസ് സംസ്ഥാനതല മിന്നൽ പരിശോധന നടത്തിവരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

