ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ ; റെയ്ഡിൽ രജിസ്റ്റർ ചെയ്തത് 60 ഓളം കേസുകൾ

operation d hunt

ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി പൊലീസ് നടത്തിയ റെയ്ഡിൽ രജിസ്റ്റർ ചെയ്തത് 60 ഓളം കേസുകൾ. അനധികൃത ലഹരി മരുന്നു കച്ചവടവും മദ് യവിൽപനയും പിടികൂടി. ഞായറാഴ്ച പുലർച്ചെ വരെ നടന്ന പരിശോധനയിൽ പിടിയിലായവരിൽ ഭൂരിഭാഗവും അന്യസംസ്ഥാന തൊഴിലാളികളാണ്.

അനധികൃത ലഹരി മരുന്നു കച്ചവടവും മദ്യവിൽപനയും അനാശാസ്യ പ്രവർത്തനങ്ങളും അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പെരുമ്പാവൂർ പൊലീസ് ടൗണിൽ വ്യാപകമായി പരിശോധന നടത്തിയത്. ശനിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച പുലർച്ചെ വരെ പെരുമ്പാവൂർ ടൗണിൻ്റെ മുക്കും മൂലയും പൊലീസ് അരിച്ചു പെറുക്കി പരിശോധിച്ചു. പച്ചക്കറി കൃഷിയുടെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശി മുക്താതിർ മണ്ഡലിനെ രണ്ടു കിലോ കഞ്ചാവ് സഹിതം പിടികൂടി. പെരുമ്പാവൂർ ബംഗാൾ കോളനിയിൽ നിന്ന് ഒന്നര കിലോ കഞ്ചാവുമായി ഓജിർ ഹുസ്സൻ എന്നയാളും പിടിയിലായി.

മലയാളി യുവാക്കൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിൽപന നടത്തി വരികയായിരുന്നു ഇരുവരും. ഹോട്ടലിന്റെ മറവിൽ മദ്യ വില്പന നടത്തിയിരുന്ന ഷഹാനു ഷെയ്ഖ് എന്നയാളെ ഏഴു ലിറ്റർ വിദേശ മദ്യവുമായി പിടികൂടി. ഇയാളിൽനിന്ന് മദ്യ കുപ്പികളും ഗ്ലാസും പണവും പൊലീസ് പിടിച്ചെടുത്തു. പെരുമ്പാവൂർ ടൗണിലും, പരിസരത്തും, പ്രൈവറ്റ് ബസ് സ്റ്റാൻഡിലും കഞ്ചാവുമായി 13 പേരെയും, പൊതുസ്ഥലത്ത് മദ്യപിച്ചതിന് 15 പേരെയും, നിരോധിത പുകയില വില്പന നടത്തിയതിന് 10 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

also read: ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വര്‍ണ തട്ടിപ്പ്; രണ്ടാം പ്രതിയെ കോടതിയില്‍ ഹാജരാക്കും

അസാൻമാർഗിക പ്രവൃത്തികൾക്ക് പ്രേരിപ്പിക്കാനായി പെരുമ്പാവൂർ പി പി റോഡിൽ തമ്പടിച്ചിരുന്ന ആറ് സ്ത്രീകളെയും പൊലീസ് പിടികൂടി. റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ , ഇൻസ്പെക്ടർ ടി.എം സൂഫി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിൻ്റെ ഭാഗമായി പരിശോധന നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News