തിരുവനന്തപുരത്ത് നിന്നും എംഡിഎംഎയുമായി യുവാവ് പിടിയിൽ

operation d hunt

തിരുവനന്തപുരത്ത് നിന്നും എംഡിഎംഎയുമായി യുവാവ് പിടിയിൽ. വിഴിഞ്ഞം ടൌൺഷിപ്പ് കോളനിയിൽ താമസം ജസീമിനെയാണ് (35) കരമന പൊലീസും സിറ്റി ഷാഡോ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ അറസ്‌റ്റ് ചെയ്തത്.

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ റെയ്‌ഡിലാണ് ഇയാൾ പിടിയിലായത്. കൈമനത്ത് വച്ച് പിടികൂടിയ ഇയാളിൽ നിന്നും 02.08 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.

ALSO READ: ലഹരി വ്യാപനം തടയുന്നതിന് കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; പരിശോധന ശക്തമാക്കും

പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് ലഹരി കണ്ടെടുത്തത്. കരമന സി.ഐ അനൂപിൻ്റെ നേതൃത്വത്തിൽ എസ്.ഐ സന്ദീപ്,എസ്.ഐ കൃഷ്ണകുമാർ,എസ്.ഐ സുരേഷ് കുമാർ,സി.പി.ഒ അനിൽകുമാർ,സി.പി.ഒ സജീവ് സിറ്റി ഷാഡോ പോലീസ് ടീം എന്നിവർ ചേർന്നാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

ENGLISH NEWS SUMMARY: A youth from Thiruvananthapuram was arrested with MDMA. Jaseem (35), a resident of Vizhinjam Township Colony, was arrested in a joint search conducted by Karamana Police and City Shadow Police.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News