സുഡാന്‍ രക്ഷാദൗത്യം, ഇന്ത്യ ഓപ്പറേഷന്‍ ‘കാവേരി’ ആരംഭിച്ചു

സുഡാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിരിക്കെ അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ 
ഓപ്പറേഷന്‍ 'കാവേരി'ക്ക് തുടക്കം.500 പൗരന്മാർ ഒഴിപ്പിക്കലിനായി പോർട്ട് സുഡാനിലെത്തിയതായും 
കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ പേര്‍ അങ്ങോട്ട് എത്തുകയാണെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ട്വീറ്റ് 
ചെയ്തു.

ഇന്ത്യന്‍ കപ്പലുകളും എയര്‍ക്രാഫ്റ്റുകളും കുടുങ്ങിക്കിടന്നവരെ നാട്ടിലെത്തിക്കാന്‍ ഒരുങ്ങിക്ക‍ഴിഞ്ഞു. 
എയർഫോഴ്‌സ് സി-130 ജെ ജിദ്ദയിൽ സജ്ജമാണെന്നും ഐഎൻഎസ് സുമേധ പൗരന്മാരെ 
ഒഴിപ്പിക്കാൻ പോർട്ട് സുഡാനിലെത്തിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം ഞായറാഴ്ച അറിയിച്ചിരുന്നു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള 150-ലധികം ആളുകൾ ശനിയാഴ്ച സൗദി അറേബ്യയിലെത്തിയിരിന്നു. അക്കൂട്ടത്തില്‍ മൂന്ന് ഇന്ത്യക്കാരുടെ  ഉൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുണ്ടായിരുന്നു.  സൗദി അറേബ്യൻ എയർലൈനിലെ ക്രൂ അംഗങ്ങളാണ് ഇന്ത്യക്കാരായ മൂന്ന്  പേരും.

ഇന്ത്യൻ പൗരന്മാരുൾപ്പെടെ 28 രാജ്യങ്ങളിൽ നിന്നുള്ള 388 പേരെ ഫ്രാൻസ് തിങ്കളാ‍ഴ്ച്ച ഒഴിപ്പിച്ചതായും കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്ന പ്രവർത്തനങ്ങൾ ഫ്രാന്‍സ് തുടരുകയാണെന്നും  ഇന്ത്യയിലെ ഫ്രഞ്ച് എംബസി ട്വീറ്റ് ചെയ്തു.

സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാരെ തിരികെയെത്തിക്കാന്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകരും വിദഗ്ധ തൊഴിലാളികളുമടക്കം നിരവധി മലയാളികള്‍ സുഡാനിലുണ്ട്. അവരില്‍ പലര്‍ക്കും ഭക്ഷണവും വെള്ളവും അവശ്യ മരുന്നുകളും വൈദ്യുതിയും ലഭ്യമല്ലാത്ത സാഹചര്യമാണ്. കേരളീയരായ പലരും സുഡാനിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കുടുങ്ങിയിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News