ഓപ്പറേഷൻ കാവേരി; സുഡാനിൽ നിന്ന് 22 മലയാളികൾ കൂടി നാട്ടിലെത്തി

ആഭ്യന്തര കലാപം നിലനിൽക്കുന്ന സുഡാനിൽ നിന്നും ഞായറാഴ്ച 22 മലയാളികൾ കൂടി ജന്മനാട്ടിൽ തിരിച്ചെത്തി. ദില്ലിയിൽ നിന്നുള്ള എയർ ഏഷ്യ വിമാനത്തിൽ 13 പേർ കൊച്ചിയിലും ഇൻഡിഗോ വിമാനത്തിൽ ഒമ്പത് പേർ തിരുവനന്തരപുരത്തുമാണ് എത്തിയത്. ഇതോടെ നാലു ദിവസത്തിനുള്ളിൽ സുഡാനിൽ നിന്നും നാട്ടിലെത്തിയവരുടെ ആകെ എണ്ണം 80 ആയി.

ജിദ്ദയിൽ നിന്നും നേരിട്ട് 180 യാത്രക്കാരുമായി സ്പൈസ് ജെറ്റിന്റെ ഒരു വിമാനം തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ കൊച്ചിയിലെത്തും. ബെംഗളൂരുവിൽ നിന്ന് 40 പേരും ദില്ലിയിൽ നിന്ന് 33 പേരും മുംബൈയിൽ നിന്ന് ഏഴ് പേരും ഇതിനോടകം കേരളത്തിൽ എത്തിയിട്ടുണ്ട്. 23 – ഓളം പേർ ബെംഗളൂരുവിൽ ക്വാറന്റൈനിലാണെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ മെയ് രണ്ട്, മൂന്ന് തീയതികളിൽ തിരികെ കേരളത്തിലേക്ക് അയക്കുമെന്നാണ് സൂചന. വിമാനത്താവളങ്ങളിലെത്തിയ മലയാളികളെ നോർക്ക റൂട്ട്സ് പ്രതിനിധികൾ സ്വീകരിച്ച് വീടുകളിലേക്ക് യാത്രയാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News