ഓപ്പറേഷൻ കാവേരി; സുഡാനിൽ നിന്നുള്ള ആദ്യ സംഘം വിമാനമിറങ്ങി, സംഘത്തിൽ മലയാളികളും

സുഡാനിൽ നിന്നുള്ള ആദ്യ സംഘം ദില്ലിയിൽ വിമാനം ഇറങ്ങി. 367 പേരുമായി സൗദി എയർലൈൻസ് വിമാനം ഒൻപത് മണിയോടെയാണ് ദില്ലിയിൽ എത്തിയത്. സംഘത്തിൽ അഞ്ച് പേരടങ്ങുന്ന കുടുംബം അടക്കം 19 മലയാളികളുമെന്ന് സൂചന. സുഡാനിൽ നിന്ന് ജിദ്ദയിലെത്തിയ സംഘം വിശ്രമത്തിന് ശേഷം പ്രത്യേക വിമാനത്തിൽ യാത്ര തുടരുകയായിരുന്നു. സൗദി എയർലൈൻസ് SV3620 വിമാനത്തിലായിരുന്നു യാത്ര. നേവിയുടെ ഐഎന്‍എസ് സുമേധയിലും വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്.

അതേസമയം, ഓപ്പറേഷൻ കാവേരിയുടെ സൗദിയില്‍ എത്തിച്ചേരുന്ന മലയാളികള്‍ക്ക് താമസസൗകര്യവും ഭക്ഷണവും ഒരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദില്ലി കേരളഹൗസിലെ ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. സൗദിയില്‍ നിന്ന് എത്തിച്ചേരുന്ന മലയാളികളെ സ്വദേശത്തേക്ക് എത്തിക്കാനുള്ള ചെലവും സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കും.

സുഡാനിൽ കുടുങ്ങിയ 534 ഇന്ത്യക്കാരെ ഇന്നലെ ജിദ്ദയിലെത്തിച്ചിട്ടുണ്ട്. നേവിയുടെ ഐന്‍എസ് സുമേധയിലും, വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here