”ഓപ്പറേഷൻ കാവേരി”; ഇന്ത്യക്കാരുമായി മൂന്നാം വിമാനം ദില്ലിയിലെത്തി

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്ന ‘ഓപ്പറേഷൻ കാവേരി’യില്‍ സുഡാനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ മൂന്നാം വിമാനം ദില്ലിയിൽ എത്തി. 392 പേരാണ് ദില്ലിയിൽ എത്തിയ പ്രത്യേക വ്യോമസേന വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ടു പേർ മലയാളികളാണ്. 24 മണിക്കൂർ കൊണ്ട് ആയിരത്തി നാന്നൂറോളം പേരെ ഇന്ത്യയിലെത്തിക്കാനാണ് നീക്കം.

അതേസമയം നാലാമത്തെ വിമാനം ജിദ്ദയിൽ നിന്ന് ബാംഗ്ലൂരിലേക്ക് തിരിച്ചു. 362 പേരാണ് ഈ വിമാനത്തിൽ ഉള്ളത്. സുഡാനിൽ നിന്ന് ഇതുവരെയായി 9 സംഘം ജിദ്ദയിൽ എത്തി. കഴിഞ്ഞ ദിവസം 121 പേരുമായി രണ്ടാമത്തെ സംഘം എത്തിയിരുന്നു.

സുഡാനില്‍ നിന്ന് എത്തിയവര്‍ക്ക് ജിദ്ദയിലെ ഇന്‍റര്‍നാഷൻൽ ഇന്ത്യന്‍ സ്കൂളിലാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. മൂവായിരത്തോളം ഇന്ത്യക്കാരാണ് സുഡാനിലുള്ളതെന്നാണ് കണക്ക്. ഇതിൽ ഭൂരിപക്ഷവും തലസ്ഥാനമായ ഖാർത്തൂമിലാണ്. ഇതിൽ 800 പേരെയാണ് ആദ്യ ഘട്ടത്തിൽ ഒഴിപ്പിച്ചത്. വിവിധ വിദേശരാജ്യങ്ങള്‍ ഇതിനകം സ്വന്തം രാജ്യക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അമേരിക്ക അവരുടെ മുഴുവന്‍ പൗരന്‍മാരെയും സുഡാനില്‍നിന്നും രക്ഷപ്പെടുത്തി. തലസ്ഥാനമായ ഖാര്‍ത്തൂമിലെ അമേരിക്കന്‍ എംബസി പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News