
ഡാർക്ക് വെബ് വഴി ലഹരി ഇടപാട് നടത്തിയ കേസിൽ എൻ സി ബി അറസ്റ്റ് ചെയ്ത മൂവാറ്റുപുഴ സ്വദേശി എഡിസൺ കെറ്റാ മെലോണിന്‍റെ തലവൻ എന്ന് കണ്ടെത്തൽ. ഇന്ത്യയിലെ പ്രധാന മയക്കമരുന്ന് ശൃംഖലയാണ് കെറ്റാമെലോൺ. എഡിസൺ ഡാർക്ക് വെബ് വഴി മയക്കുമരുന്ന് വ്യാപാരം തുടങ്ങിയിട്ട് 2 വർഷമായെന്നും കണ്ടെത്തി. 5 കോടിയോളം രൂപയുടെ മയക്കുമരുന്ന് ഇടപാടാണ് ഇയാൾ ഇതുവരെ നടത്തിയത്.
സാംബഡ മയക്കുമരുന്ന് ശൃംഖലയുമായും എഡിസണ് ബന്ധമുണ്ട്. സാംബഡയിൽ നിന്നാണ് ഡാർക്ക് വെബിലെ മയക്കുമരുന്ന് വ്യാപാര സാധ്യത എഡിസൺ തിരിച്ചറിഞ്ഞത്. എഡിസണെ വിശദമായി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് എൻ സി ബി. ഇതിനായി 5 ദിവസത്തേയ്ക്ക് കസ്റ്റഡി ആവശ്യപ്പെടും.
ALSO READ; ഓമനപ്പുഴ കൊലപാതകം: കൃത്യത്തിൽ മറ്റ് കുടുംബാംഗങ്ങൾക്കും പങ്ക്? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ബെംഗളൂരു, ചെന്നൈ, ഭോപാല്‍, പട്‌ന, ഡല്‍ഹി തുടങ്ങിയ പ്രധാന നഗരങ്ങളിലടക്കം രാജ്യത്തെ 9 സംസ്ഥാനങ്ങളിൽ ഇയാൾ ഇടപാടുകൾ നടത്തിയിരുന്നു. 14 മാസത്തിനിടെ 600 തവണയിലധികം മയക്കുമരുന്ന് ഇടപാട് നടന്നതായി എൻസിബി കണ്ടെത്തിയിരുന്നു. എഡിസൺ മയക്കുമരുന്ന് വാങ്ങിയ ഡിഎസ് കാർട്ടലിന്‍റെ നിയന്ത്രണ കേന്ദ്രം ഇംഗ്ലണ്ടാണെന്ന് വ്യക്തമായിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here