
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്ന ഓപ്പറേഷന്‍ സിന്ധു ദൗത്യം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ഇറാനില്‍ നിന്നുള്ള അഞ്ചാമത്തെ സംഘവും ദില്ലിയിലെത്തി.
രാത്രി 11.30 ന് ദില്ലി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ സംഘത്തില്‍ ജമ്മു കാശ്മീര്‍, യു പി, മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട്, ബീഹാര്‍, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 290 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇതുവരെ 1,117 പേരെ നാട്ടിലെത്തിച്ചു.
Read Also: ഇന്ധനക്കുറവ്, വിമാനത്തിൽ നിന്നും ‘മെയ് ഡേ’ സന്ദേശം; ചെന്നൈയിലിറങ്ങാനാകാതെ ഇന്‍ഡിഗോ വിമാനം
നാലാമതെത്തിയ സംഘത്തില്‍ മലയാളി വിദ്യാര്‍ഥിയായ മലപ്പുറം സ്വദേശി ഫാദിലയുമുണ്ടായിരുന്നു. എം ബി ബി എസ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് ഫാദില. 256 പേരാണ് തിരിച്ചെത്തിയ നാലാമത്തെ സംഘത്തിലുണ്ടായിരുന്നത്. ഇറാനില്‍ ഉള്ള മുഴുവന്‍ ഇന്ത്യക്കാരെയും ഘട്ടം ഘട്ടമായി തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ തിരികെയെത്തിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here