
ഓപ്പറേഷൻ സിന്ദൂറിൽ ഭീകരവാദ കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യം വെച്ചതെന്ന് ലഫ് ജറനറല്‍ രാജീവ് ഘായി. ദൗത്യത്തിലൂടെ ഇന്ത്യ നൽകിയത് കൃത്യമായ സന്ദേശം ആണെന്നും അദ്ദേഹം പറഞ്ഞു. ഒൻപത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും കൊടും ഭീകരര്‍ ഉല്‍പ്പെട നൂറോളം പേര്‍ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. വെടിനിര്‍ത്തലിന് ശേഷം പ്രതിരോധ സേന നടത്തുന്ന ആദ്യ വാര്‍ത്താ സമ്മേളനമാണ് ഇത്.
വെടി നിർത്തൽ കരാർ ലംഘിച്ചതായി ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ ലംഘനം തുടർന്നാൽ തിരിച്ചടിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം സേന വിഭാഗങ്ങൾക്ക് നൽകിയിട്ടുണ്ട്. ഡ്രോണുകൾ ഉപയോഗിച്ച് വലിയ ആക്രമണം പാകിസ്ഥാൻ നടത്തിയെന്നും എല്ലാ പാക് അക്രമണങ്ങളെയും സൈന്യം പരാജയപ്പെടുത്തിയെന്നും പാകിസ്താന്റെ വ്യോമ ആയുധങ്ങളെ സൈന്യം തകർത്തുവെന്നും സേനാ മേധാവികൾ അറിയിച്ചു.
യാത്ര വിമാനങ്ങൾ മറയാക്കി പാക്ക് സൈന്യം ആക്രമണം നടത്തിയെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യാക്രമണത്തിൽ യാത്ര വിമനങ്ങൾക്കോ, സാധാരണ ജനങ്ങൾക്കോ അപകടം ഉണ്ടാകാതിരിക്കാൻ സൈന്യം വലിയ ജാഗ്രത പുലർത്തിയെന്നും ആക്രമിക്കാൻ ശ്രമിച്ചവർക്ക് വലിയ തിരിച്ചടി നൽകിയെന്നും സേനാ മേധാവികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയുടെ 11 വ്യോമതാവളങ്ങള്‍ ആക്രമിക്കാൻ പാകിസ്ഥാൻ ലക്ഷ്യമിട്ടിരുന്നുവെന്നും ചുനിയൻ വ്യോമ പ്രതിരോധ കേന്ദ്രം, സര്‍ഗോദ എയര്‍ ഫീല്‍ഡ്, റഹീം യാര്‍ ഖാൻ വിമാനത്താവളം, ഇസ്ലാമാബാദ് വ്യോമതാവളം എന്നീ പാക് വ്യോമകേന്ദ്രങ്ങള്‍ ഇന്ത്യൻ സൈന്യം തകര്‍ത്തിട്ടുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ സേനാ മേധാവികള്‍ പറഞ്ഞു .ചക്ക് ലാല എയർ ബേസും പൂർണമായും തകർത്തു
ജകോദാബാദിലെ എയർ ക്രാഫ്റ്റ് ഹാങ്കറിലും സൈന്യം തിരിച്ചടി നൽകിയിട്ടുണ്ട്. അതേസമയം ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ 30-40 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി സേനാ മേധാവികള്‍ അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറില്‍ ആറ് ഇന്ത്യൻ സൈനികര്‍ വീരമൃത്യു വരിച്ചെന്നും സേനാമേധാവികള്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ചര്‍ച്ചകള്‍ നാളെ നടക്കുമെന്ന് ലഫ് ജറനറല്‍ രാജീവ് ഘായി അറിയിച്ചിട്ടുണ്ട്.
വാര്‍ത്താ സമ്മേളനം തുടരുന്നു, തത്സമയം കാണാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here