കൊൽക്കത്ത ശ്യാമപ്രസാദ് മുഖർജി തുറമുഖത്ത് സുരക്ഷ വർധിപ്പിച്ചു

syama prasad mookerjee port

ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ രാജ്യത്ത് സുരക്ഷ വര്‍ധിപ്പിച്ചതിന് പിന്നാലെ കൊൽക്കത്തയിലും അതീവ ജാഗ്രത. കൊല്‍ക്കത്ത ശ്യാമ പ്രസാദ് മുഖർജി തുറമുഖത്ത് സുരക്ഷ വർധിപ്പിച്ചു. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയ സെക്രട്ടറി ടി കെ രാമചന്ദ്രൻ സ്ഥിതിഗതികൾ വിലയിരുത്തി എന്നാണ് ലഭിക്കുന്ന വിവരം.

കൊല്‍ക്കത്തയ്ക്ക് പുറമെ പത്താൻകോട്ടിൽ കൂടുതൽ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശമുണ്ട്. അതിർത്തി പ്രദേശങ്ങളിൽ ആളുകൾ പുറത്ത് ഇറങ്ങരുതെന്നാണ് മുന്നറിയിപ്പ്. ഔദ്യോഗിക വിവരങ്ങൾ മാത്രം ശ്രദ്ധിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: ഇന്ത്യ – പാക് സംഘർഷം: ദില്ലിയിൽ നടന്നത് നിർണായക കൂടിക്കാ‍ഴ്ചകൾ; അതിജാഗ്രതയിൽ അതിർത്തി സംസ്ഥാനങ്ങൾ

അതിനിടെ സിആർപിഎഫ് ട്രാൻസ്ഫർ, പോസ്റ്റിങ്ങ്‌ ഓർഡറുകൾ നിർത്തിവെച്ചു. കശ്മീരിലേക്ക് 2400 കമ്പനി അർദ്ധ സൈനിക ഉദ്യോഗസ്ഥരെ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News