
പാകിസ്ഥാൻ അടിച്ചാൽ തിരിച്ചടിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസിനെയാണ് പ്രധാനമന്ത്രി നിലപാട് അറിയിച്ചത്. വെടിനിർത്തൽ പ്രാബല്യത്തില്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്നലെ പാകിസ്ഥാൻ വീണ്ടും അതിര്‍ത്തിയില്‍ പ്രകോപനം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ ശക്തമായ തിരിച്ചടിയും നല്‍കിയിരുന്നു.
അതിനിടെ വെടിനിർത്തൽ കരാറിൻ്റെ കൂടുതൽ വിവരങ്ങൾ കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെയാണ് പാക്കിസ്ഥാൻ ചർച്ചക്ക് നിർബന്ധിതമായിയെന്നും ഇന്നലെ ഉച്ചയ്ക്ക് ഒരുമണിക്ക് ചർച്ചയ്ക്ക് തയ്യാറാണെന്ന് പാക്കിസ്ഥാനാണ് അറിയിച്ചതെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യ സന്നദ്ധത അറിയിച്ചത് 3. 30നാണെന്നുമാണ് വിവരം.
ALSO READ: റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്ത് ആക്രമണം നടത്തിയെന്ന് പ്രതിരോധ മന്ത്രി രാജനാഥ് സിങ്
അതേസമയം കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി വെടിനിർത്തൽ കരാറിന്റെ സാഹചര്യം പരിശോധിച്ചു. പാകിസ്ഥാൻ വെടിനിര്‍ത്തല്‍ ധാരണ വീണ്ടും ലംഘിച്ചാൽ കരസേനയ്ക്ക് തിരിച്ചടിക്കാൻ സർവ്വസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ആക്രമണങ്ങൾ നടത്തിയത് കൃത്യതയോടെയാണെന്നുംറഹിം നൂർ ഖാൻ എയർബേസിൻ്റെ റൺവേ പൂർണമായും തകർത്തുവെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here