പേടിച്ച് വിറച്ച് പാകിസ്ഥാൻ; ലോക്ഡൗണ്‍ പ്രഖ്യാപിച്ചു, പ്രധാന നഗരങ്ങള്‍ ഇരുട്ടില്‍

OPERATION SINDOOR

ഇന്ത്യയുടെ പ്രത്യാക്രമണത്തിന് പിന്നാലെ പാകിസ്ഥാനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇസ്ലാമാബാദ്, ലാഹോർ, സിയാൽകോട്ട് എന്നിവിടങ്ങളിൽ ഇന്ത്യ വൻ ആക്രമണം നടത്തിയതിനെത്തുടർന്നാണ് പാക് സര്‍ക്കാര്‍ രാജ്യമെമ്പാടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ എല്ലാം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ എല്ലായിടങ്ങളും ഇരുട്ടിലാണ്.

അതേസമയം പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിൻ്റെ വീടിന് സമീപം സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്. ഷെഹബാസിൻ്റെ വീടിൻ്റെ ഇരുപത് കിലോമീറ്റര്‍ അകലെ സ്ഫോടനം നടന്നതായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് ഷെഹബാസിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം.

ALSO READ: ‘പാകിസ്ഥാനെ ദൈവം രക്ഷിക്കട്ടെയെന്ന് എന്നുഞാൻ പ്രാര്‍ഥിക്കുന്നു’; പാക് പാര്‍ലമെൻ്റില്‍ പൊട്ടിക്കരഞ്ഞ് എംപി

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ, കടുത്ത പ്രകോപനം തുടരുകയാണ് പാകിസ്ഥാൻ. മിസൈലുകൾക്കും ഡ്രോണുകൾക്കും പുറമെ യുദ്ധവിമാനങ്ങളും ആക്രമണത്തിൽ പങ്കെടുത്തു. എന്നാൽ ഇവയെല്ലാം ഇന്ത്യൻ സേന വെടിവച്ചിട്ടു. പാക് യുദ്ധവിമാനങ്ങളും ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം തകർത്തെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാകിസ്താന്റെ എഫ് 16, 2 ജെ എസ് 17 വിമാനങ്ങൾ ഇന്ത്യ പ്രത്യാക്രമണത്തിൽ തകര്‍ത്തതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അമേരിക്കൻ നിർമിത ജെറ്റ് വിമാനമാണ് എഫ് 16.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News