
വയലറ്റ് നെല്ലിൽ തെളിഞ്ഞ് ഓപ്പറേഷൻ സിന്ദൂർ. കൃഷിയിടത്തിൽ നെൽച്ചെടി കൊണ്ട് റാഫേൽ യുദ്ധവിമാനത്തിൻ്റെയും ജവാന്മാരുടെയും മാതൃക ഒരുക്കിയാണ് പത്തനംതിട്ട പുല്ലാട് സ്വദേശി അജയകുമാർ ഓപ്പറേഷൻ സിന്ദൂറിന് ആദരവ അറിയിച്ചിരിക്കുന്നത്. രണ്ട് റഫാൽ യുദ്ധവിമാനങ്ങളും യുദ്ധത്തിൽ ഏർപ്പെട്ട പട്ടാളക്കാരെയും ആണ് വയലറ്റ് നെല്ല് ഉപയോഗിച്ച ചിത്രീകരിച്ചിരിക്കുന്നത്. അജയ് ഫാമുടമ അജയകുമാറും കർഷകനായ സുനിൽകുമാറും ചേർന്നാണ് വർണാഭമായ കാഴ്ച ഒരുക്കിയിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂർ നടക്കുമ്പോൾ ഇരുവരും മധ്യപ്രദേശിൽ ആയിരുന്നു.
നെൽ വിത്തുകൾ ശേഖരിക്കാനായി മധ്യപ്രദേശിൽ അജയകുമാറും അനിൽകുമാറും എത്തിയത്. മറ്റൊരു പാഡി ആർട്ടിനായി നെൽവിത്ത് ശേഷാരിക്കാൻ എത്തിയപ്പോഴായിരുന്നു ഓപ്പറേഷൻ സിന്ദൂർ നടക്കുന്നത്. തുടർന്ന് അതിന്റെ മഹത്വം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി ഓപ്പറേഷൻ സിന്ദൂർ ചെയ്യാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ യാത്ര ചെയ്താണ് വ്യത്യസ്തയിനം നെൽവിത്തുകൾ ഇവർ ശേഖരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here