സൈന്യത്തിന് നന്ദി.. ഇന്ത്യക്കാർക്ക് ഇത് അഭിമാന നിമിഷം; രാമചന്ദ്രന്റെ മകൾ ആരതി

“ഇന്ത്യക്കാർക്ക് ഇത് അഭിമാന നിമിഷം.. സൈന്യത്തിന് നന്ദി” പാക്കിസ്ഥാൻ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിയുടെ വാർത്ത അറിഞ്ഞതിന് ശേഷം പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എന്‍. രാമചന്ദ്രന്റെ മകള്‍ ആരതിയുടെ വാക്കുകളാണിവ.

പാക്കിസ്ഥാൻ ഭീകര കേന്ദ്രങ്ങൾ തകർത്തു എന്ന വാർത്ത ആശ്വാസം നൽകുന്നുവെന്നും ഇന്ത്യക്കാരിയായതിൽ അഭിമാനിക്കുന്നുവെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യ തിരിച്ചടിച്ചു; പാകിസ്ഥാനിലെ ഒമ്പത് സൈനിക ക്യാമ്പുകൾ തകർത്തു

“ഇന്ത്യ നടത്തിയ ഈ ഓപ്പറേഷന് ഇതിലും യോജിച്ച പേര് വേറെയില്ല. എന്റെ അമ്മയുടെ അടക്കം സിന്ദൂരം മായ്ച്ചു കളഞ്ഞ ആക്രമണമായിരുന്നു പഹൽഗാമിൽ നടന്നത്. ആ ആക്രമണത്തിന് ഓപ്പറേഷൻ സിന്ദൂരിൽ കൂടി മറുപടി നൽകിയിരിക്കുന്നു ” അവർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News