
ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഓപ്പറേഷന്‍ സിന്ധുവിലൂടെ രണ്ട് സംഘങ്ങള്‍ കൂടി ഇറാനില്‍ നിന്നും ഇന്ത്യയിലെത്തി. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ ഇറാനിലെ മഷാദില്‍ നിന്നും 290 പേരാണ് എത്തിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ തുര്‍ക്ക്മെനിസ്ഥാനില്‍ നിന്നുമാണ് അടുത്ത സംഘം എത്തിയത്. കശ്മീര്‍, ദില്ലി, കര്‍ണാടക, ബംഗാള്‍ സ്വദേശികളാണ് ഈ സംഘത്തില്‍ ഉണ്ടായിരുന്നത്.
ALSO READ: ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് മാലിന്യം ശേഖരിക്കാന്‍ വൈദ്യുതി ട്രൈ സൈക്കിളുകള്‍
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും തീര്‍ത്ഥാടകരും സംഘത്തില്‍ ഉള്‍പ്പെടും. ഇതോടെ ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി മൂന്ന് സംഘങ്ങള്‍ നാട്ടിലെത്തി. ഇന്ന് ഒരു വിമാനം കൂടി ഇന്നെത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here