ജാര്‍ഖണ്ഡിലും ഓപ്പറേഷന്‍ താമര? ചാര്‍ട്ടേഡ് വിമാനങ്ങള്‍ റാഞ്ചിയില്‍

ഹേമന്ത് സോറന്‍ രാജിവച്ചതിന് പിന്നാലെ ഓപ്പറേഷന്‍ താമര നീക്കവുമായി ബിജെപിയെന്ന് റിപ്പോര്‍ട്ട്. ജെഎംഎം എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി നീക്കം നടക്കുന്നുവെന്നാണ് വിവരം. അതേസമയം എം.എല്‍.എമാരെ ഹൈദരാബാദിലേക്ക് മാറ്റും. ഇതിനായി രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍ റാഞ്ചിയില്‍ എത്തിയിട്ടുണ്ട്. ചമ്പായ് സോറന് സത്യപ്രതിജ്ഞ ചെയ്യാന്‍ സമയം ഗവര്‍ണര്‍ ഇതുവരെ അനുവദിച്ചിട്ടില്ല. ജെഎംഎം എംഎല്‍എമാര്‍ രാജ്ഭവനിലേക്ക് എത്തിയിരുന്നുവെങ്കിലും അകത്തേക്ക് കടക്കാന്‍ അനുവദിച്ചിരുന്നില്ല. തീരുമാനം കാത്ത് ചമ്പായ് സോറന്‍ രാജ്ഭവന് കാത്ത് നിന്നിരുന്നു. ഇപ്പോള്‍ ചമ്പായ് സോറനും എം. എല്‍. എ മാരും റാഞ്ചി വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. ബിജെപി എന്തും ചെയ്യാന്‍ മടിക്കില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും അഭിപ്രായപ്പെട്ടു.

ALSO READ:  എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് ഉറക്കത്തെ ബാധിക്കുമോ? പഠന റിപ്പോർട്ട് പുറത്ത്

അതേസമയം ഭൂമി തട്ടിപ്പില്‍ ലഭിച്ച കള്ളപ്പണം വെളുപ്പിച്ചതിന് അറസ്റ്റിലായ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ റിമാന്റ് ചെയ്തു. വെള്ളിയാഴ്ചവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് സോറനെ. കേസുമായി ബന്ധപ്പെട്ട് സോറന്റെ വീട്ടിലെത്തി ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതോടെയായിരുന്നു അറസ്റ്റ്. കേസില്‍ നിരവധി തവണ ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് നല്‍കിയിരുന്നു.

ALSO READ: ഹേമന്ദ് സോറന്‍ റിമാന്‍ഡില്‍; ഇഡിയുടെ കസ്റ്റഡി ആവശ്യം നാളെ പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News