ബിജെപിയും ജെ ജെ പിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷം

ഹരിയാനയിൽ ബിജെപിയും സഖ്യകക്ഷിയായ ജെ ജെ പിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷം. ജെജെപി സർക്കാരിന് ഒരു ഗുണവും ചെയ്തിട്ടില്ലെന്ന ബിപ്ലവിന്റെ പരാമർശം ജെജെപി നേതാക്കളെ കൂടുതൽ ചൊടുപ്പിച്ചു. അതേസമയം നാല് സ്വതന്ത്ര എംഎൽഎമാർ ബിജെപിയുടെ സംസ്ഥാന ചുമതലയുള്ള ബിപ്ലവ് ദേബുമായി കൂടിക്കാഴ്ച നടത്തി.

also read; ആകാശംമുട്ടെ പുക, കവിഞ്ഞൊഴുകി ലാവ; അമേരിക്കയിലെ കിലോയ അഗ്നിപർവതം പൊട്ടിത്തെറിച്ചതിന്റെ ദൃശ്യങ്ങൾ കാണാം

ഹരിയാനയിൽ 2019 ൽ 41 സീറ്റുകൾ മാത്രം ലഭിച്ച ബിജെപിയെ അധികാര കസേരയിലേക്ക് കൈപിടിച്ച് കയറ്റിയത് ജനനായക് ജനതാ പാർട്ടിയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ ഗതി നിർണയിക്കുന്നതിനും ജെജെപി പാർട്ടിക്ക് കാര്യമായ പങ്കുണ്ട്. ബിജെപിയുടെ സഖ്യ കക്ഷി ആയത്തോടെ ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയെ ഉപമുഖ്യമന്ത്രിയാക്കി. എന്നാൽ പിന്നീടങ്ങോട്ട് ഇരു പാർട്ടികൾ തമ്മിൽ അസ്വാരസ്യത്തിലായി. ജെജെപി ബിജെപിക്ക് ഒരു ഗുണവും ചെയ്തിട്ടില്ലെന്ന ബിപ്ലവിന്റെ ഈ അടുത്തിടെ ഉണ്ടായ പരാമർശം ജെജെപി നേതാക്കളെ കൂടുതൽ ചൊടുപ്പിച്ചു. ഇതോടെ നേതാക്കൾ സർക്കാരിനെതിരെ തുറന്ന അതൃപ്തി രേഖപ്പെടുത്തി.

also read; അസാമില്‍ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തി

ജെജെപി സഖ്യം ഉപേക്ഷിക്കുവാനുള്ള തയ്യാറെടുപ്പിലാണെന്ന അഭ്യൂഹം ശക്തമാണ്. സഖ്യം ഉപേക്ഷിച്ചാൽ അത് ബിജെപിക്ക് സംസ്ഥാനത്ത് വലിയ തിരിച്ചടിയാകും. 2024 ലോകസഭ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒരുമിച്ച് മത്സരിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അടുത്ത തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് പോരാടുമോ എന്ന് ചൗട്ടാലയോടുള്ള ചോദ്യത്തിന് 90 സീറ്റുകളിലേക്കാണ് രണ്ടു പാർട്ടികളും മത്സരിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.

ആ മറുപടിയിൽ ഇരു പാർട്ടികളും തമ്മിലുള്ള ഭിന്നത വ്യക്തമാണ്. അതേസമയം നാല് സ്വതന്ത്ര എംഎൽഎമാർ ബിജെപിയുടെ സംസ്ഥാന ചുമതലയുള്ള ബിപ്ലവ് ദേബുമായി കൂടിക്കാഴ്ച നടത്തി. നാല് എംഎൽഎമാർ പിന്തുണ അറിയിച്ചതായും അതിൽ ആത്മവിശ്വാസം ഉണ്ടെന്നും ബിപ്ലവ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News