മികച്ച ബാറ്ററി ലൈഫ് ഉള്ള ഫോണാണോ നിങ്ങൾ അന്വേഷിക്കുന്നത്? ഓപ്പോ അവതരിപ്പിക്കുന്നു ബെസ്റ്റ് ഓപ്‌ഷൻ

oppo A6S5G

തങ്ങളുടെ ഏറ്റവും പുതിയ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ച് ഒപ്പോ. ഒപ്പോ A6s 5G എന്ന ഫോണാണ് ഇന്ത്യയിലെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഒപ്പോ A6s 5G ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 18,999 രൂപ മുതലാണ് ഇന്ത്യയിൽ ഫോണിന്റെ വില ആരംഭിക്കുന്നത്.

വിപണിയിൽ ലഭിക്കുന്ന ഏറ്റവും മികച്ച ബാറ്ററി ലൈഫ് ഉള്ള ഒരു ഫോണാണ് ഒപ്പോ A6s 5G . 6,500 എം എ എച്ച് ബാറ്ററിയാണ് ഫോണിന് ഉള്ളത്. ഇത് 882.1 മണിക്കൂർ സ്റ്റാൻഡ്‌ബൈ സമയവും 22.4 മണിക്കൂർ വീഡിയോ പ്ലേബാക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. 45 W ഫാസ്റ്റ് ചാർജർ 30 മിനിറ്റ് കൊണ്ട് തന്നെ ബാറ്ററി ഫുൾ ആകും. അത്കൊണ്ട് തന്നെ നല്ല ബാറ്ററി ലൈഫ് ഉള്ള ഒരു ഫോൺ ആയി ഇത് തെരഞ്ഞെടുക്കാവുന്നതാണ്.

Also read: ഇനി എല്ലാം ക്ലിയർ; ‘നോയ്സ് ക്യാൻസലേഷൻ’ ഫീച്ചറുമായി വാട്സ്ആപ്പ്

50 എം പി മെയിൻ ക്യാമറയും 2 എം പി സെക്കൻഡറി ലെൻസും അടങ്ങുന്ന ഡ്യുവൽ ക്യാമറ സംവിധാനമാണ് ഫോണിൽ ഉള്ളത്. കുറഞ്ഞ വെളിച്ചത്തിലും വ്യക്തമായ ചിത്രങ്ങൾ പകർത്താൻ ഇത് സഹായിക്കും. 5 എം പി ഫ്രണ്ട് ക്യാമറയും ഫോണിൽ ഉണ്ട്. അറോറ ഗോൾഡ്, പ്ലം പർപ്പിൾ എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News