
പൊടിയും വെള്ളവുമെന്നല്ല, ഏത് കാലാവസ്ഥാ സാഹചര്യങ്ങളിലും പാറ്റൺ ടാങ്ക് പോലെ നിൽക്കും ഓപ്പോളുടെ ഈ ‘ഡ്യൂറബിൾ ചാമ്പ്യൻ’. കാത്തിരിപ്പിന് വിരാമമിട്ട് എഫ്29 ഫൈവ്ജി സീരീസ് മാര്‍ച്ച് 20ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. എഫ്29 ഫൈവ്ജി സീരീസിന് കീഴില്‍ എഫ്29 ഫൈവ്ജിയും എഫ്29 പ്രോ ഫൈവ് ജിയുമാണ് അവതരിപ്പിക്കുക. ഗ്രാനൈറ്റ് ബ്ലാക്ക്, മാര്‍ബിള്‍ വൈറ്റ് നിറങ്ങളിലാകും എഫ്29 പ്രോ ഫൈവ് ജി വിപണിയിലെത്തുക. എഫ്29 ഫൈവ്ജി ഗ്ലേസിയര്‍ ബ്ലൂ, സോളിഡ് പര്‍പ്പിള്‍ നിറങ്ങളിലാണ് എത്തുക.
മിലിട്ടറി-ഗ്രേഡ് MIL-STD-810H-2022 സര്‍ട്ടിഫിക്കേഷന്‍, 360-ഡിഗ്രി ആര്‍മര്‍ ബോഡി എന്നി സവിശേഷതകള്‍ കാരണമാണ് ഈ മോഡലുകളെ ഡ്യൂറബിള്‍ ചാമ്പ്യന്മാര്‍ എന്ന് വിളിക്കുന്നത്.IP66, IP68, IP69 പൊടി, ജല പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സീരീസ് വിപണിയില്‍ എത്തുക.
ALSO READ; ഒടുവിൽ അവനിങ്ങെത്തി; ‘ദി പെർഫെക്റ്റ് ആൾറൗണ്ടർ’ ഐക്യൂ നിയോ 10 ആർ പ്രീ ബുക്കിങ് ആരംഭിച്ചു
എയ്റോസ്പേസ്-ഗ്രേഡ് അലുമിനിയം അലോയ് കൊണ്ട് നിര്‍മ്മിച്ച ഇന്‍റേണൽ ഫ്രെയിമിനൊപ്പം ലെന്‍സ് പ്രൊട്ടക്ഷന്‍ റിങ്, ഉയര്‍ത്തിയ കോര്‍ണര്‍ ഡിസൈന്‍ കവര്‍, കൂടുതല്‍ ഈടു നില്‍ക്കുന്നതിന് സ്‌പോഞ്ച് ബയോണിക് കുഷ്യനിങ് എന്നീ പ്രത്യേകതകളും ഫോണിനുണ്ട്. വെള്ളത്തിനടിയിലുള്ള ദൃശ്യങ്ങള്‍ വരെ പകര്‍ത്താന്‍ ശേഷിയുള്ളതാണ് ഈ സീരീസ്. പ്രോ മോഡലില്‍ 80W സൂപ്പര്‍VOOC ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 6,000mAh ബാറ്ററിയും ഉള്‍പ്പെടും. മീഡിയാടെക് ഡൈമെന്‍സിറ്റി 7300 SoC ആണ് പെർഫോമൻസിന് കരുത്തുപകരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

