
ഇടത്തരം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വമ്പൻ ഫീച്ചറുകളോടെയുള്ള ഓപ്പോ കെ13 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. ഓപ്പോ കെ13 5G 8 ജിബി/ 128 ജിബി വേരിയന്റിന് 17,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 8 ജിബി/ 256 ജിബി മോഡലിന് 19,999 വില വരും. ഏപ്രില്‍ 24 മുതല്‍ ഫ്ലിപ്കാര്‍ട്ടില്‍ വില്‍പന ആരംഭിക്കും.
80 വാട്ട് ഫാസ്റ്റ്ചാര്‍ജിങ് പിന്തുണയുള്ള 7000 എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററിയാണ് പ്രധാന ആകർഷണം. അര മണിക്കൂര്‍ കൊണ്ട് 60 ശതമാനം ചാര്‍ജാകുമെന്നാണ് ഓപ്പോയുടെ വാദം. 50 എംപി എഐ കാമറയാണ് ഫോണിനുള്ളത്. ഗെയിം കളിക്കുമ്പോള്‍ ഓവര്‍ ഹീറ്റാകുന്നത് തടയാന്‍ വേപ്പര്‍ കൂളിങ് ചേമ്പറുമുണ്ട്.
Read Also: ഇന്ത്യൻ ലാപ്ടോപ് വിപണിയിലേക്ക് മാസ്സ് എൻട്രിയുമായി മോട്ടറോള
120Hz റിഫ്രഷ് റേറ്റും 1200-നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്സുമുള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയയാണ് ഫോണിനുള്ളത്. ഡിസ്പ്ലേ കര്‍വ്ഡ് അല്ല. എണ്ണമയമുള്ളതോ നനഞ്ഞതോ ആയ കൈകൊണ്ടും ഉപയോഗിക്കാനാകും. 4nm പവര്‍-സേവിങ് ഡിസൈനില്‍ സ്‌നാപ് ഡ്രാഗണ്‍ 6 Gen 4 പ്രൊസസറാണ് ഓപ്പോ ഫോണിന് നല്‍കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here