
കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി ഓപ്പോ കെ 13 x 5G നാളെ ഇന്ത്യയിൽ വില്പനക്കെത്തും. ഫ്ലിപ്കാർട്ട്, ഓപ്പോ ഇന്ത്യയുടെ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ റീട്ടെയിലർമാർ എന്നിവയിലൂടെ ഫോൺ ലഭ്യമാകും. മികച്ച പെർഫോമൻസ്, ഈട്, ബാറ്ററി ലൈഫ്, പുത്തൻ എഐ ഫീച്ചറുകൾ അടക്കം വിപണിയിൽ എതിരാളികൾക്ക് ഭീഷണി ഉയർത്തിയാണ് മിഡ്‌റേഞ്ചിൽ കെ 13 x 5G എത്തുന്നത്.
1000 നിറ്റ്‌സ് ബ്രൈറ്റ്നസും 120Hz റിഫ്രഷ് റേറ്റുമുള്ള 6.72 ഇഞ്ച് ഫുൾ എച്ച് ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഈ പ്രൈസ് റേഞ്ചിൽ മൾട്ടിടാസ്കിംഗിനും ഗെയിമിംഗിനും കാര്യക്ഷമമായ പ്രകടനം നൽകുന്ന, 6nm മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് ഡിവൈസിന്‍റെ കരുത്ത്. 45W SuperVOOC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000mAh ബാറ്ററിയാണ് ഫോണിന്‍റെ പവർഹൗസ്.
ALSO READ; ഫോൺ പെട്ടന്ന് ചൂടാകുന്നുണ്ടോ? എങ്കിൽ കാരണം ഇതാകാം, ശ്രദ്ധിക്കാം
50 എംപി പ്രൈമറി സെൻസർ + 2എംപി ഡെപ്ത് സെൻസർ വരുന്ന ഡ്യുവൽ പിൻ ക്യാമറകളാണ് ഫോണിന് നൽകിയിട്ടുള്ളത്. ഫ്രണ്ടിൽ 8 എംപി സെൽഫി ഷൂട്ടറും നൽകിയിട്ടുണ്ട്. ‘സോഷ്യൽ മീഡിയ റെഡി’ ഫോട്ടോകൾക്കും വീഡിയോകൾക്കും അനുയോജ്യമായ രീതിയിൽ എഐ- എൻഹാൻസ്ഡ് ക്യാമറ സജ്ജീകരണമാണ് ഓപ്പോ ഒരുക്കിയിരിക്കുന്നത്.
ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ് സംരക്ഷണം, MIL-STD-810H, SGS ഡ്രോപ്പ് റെസിസ്റ്റൻസ്, ഐപി 65 റേറ്റിങ് തുടങ്ങിയ സംവിധാനങ്ങളും ഈട് നിൽക്കാനായി നൽകിയിട്ടുണ്ട്. എഐ ഇറേസർ, റിഫ്ലെക്ഷൻ റിമൂവർ, എഐ സമ്മറി, എഐ സ്റ്റുഡിയോ തുടങ്ങി നിരവധി പ്രീമിയം എഐ ഫീച്ചറുകളും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റൈലിഷ് മിഡ്‌നൈറ്റ് വയലറ്റ്, സൺസെറ്റ് പീച്ച് കളർ ഓപ്ഷനുകളിലാണ് ലോഞ്ച് ചെയ്യുന്നുത്. വില 15,000 രൂപയിൽ താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. 4 ജിബി, 6 ജിബി റാം, 128 ജിബി സ്റ്റോറേജിൽ ഫോൺ ലഭ്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here