അവിവാഹിതർക്ക് നേവിയിൽ 242 അവസരം; സ്ത്രീകൾക്കും അപേക്ഷിക്കാം

നാവിക സേനയിൽ എക്സിക്യൂട്ടീവ്, എജ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫിസറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 14 നാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

വിജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്റ് ന്യൂസിന്റെ ഏപ്രിൽ 29- മേയ് 5 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. 242 ഒഴിവുകളാണ് നിലവിലുള്ളത്.

അപേക്ഷകർ അവിവാഹിതരായിരിക്കണം. സ്ത്രീകൾക്കും അപേക്ഷിക്കാം. www.joinindiannavy.gov.in.യോഗ്യതാ പരീക്ഷയിലെ മാർക്ക് നോക്കി ഷോർട്‌ലിസ്റ്റ് ചെയ്യുന്നവർക്ക് എസ്എസ്ബി ഇന്റർവ്യൂ നടത്തും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here