സതേണ്‍ റെയില്‍വേയില്‍ റിക്രൂട്ട്‌മെന്റ് ; സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന് അപേക്ഷിക്കാം

ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലും സതേണ്‍ റെയില്‍വേയിലും സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.ലെവല്‍-1 ശമ്പളസ്‌കെയിലിലുള്ള തസ്തികകളില്‍ അഞ്ചൊഴിവും ലെവല്‍-2 ശമ്പളസ്‌കെയിലിലുള്ള തസ്തികകളില്‍ 12 ഒഴിവും ഉണ്ട്.തിരുവനന്തപുരം, പാലക്കാട്, ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, സേലം ഡിവിഷനുകളില്‍ രണ്ടുവീതവുമാണ് ഒഴിവ്

ALSO READ ;വയനാട് കൊളഗപ്പാറയിൽ കടുവ കൂട്ടിലായി

പത്താംക്ലാസും ഐ.ടി.ഐ.യും. അല്ലെങ്കില്‍, പ്ലസ്ടുവാണ് വിദ്യാഭ്യാസയോഗ്യത. ലെവല്‍-1 തസ്തികകളില്‍ 18-33 വയസ്സ് പ്രായവും ലെവല്‍-2 തസ്തികകളില്‍ 18-33 വയസ്സുമാണ് പ്രായപരിധി. ഉയര്‍ന്ന പ്രായപരിധിയിലുള്ളവര്‍ക്ക് സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് യോഗ്യതയുള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ www.rrcmas.inല്‍ വെബ് സെറ്റില്‍ ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫെബ്രുവരി 20 അപേക്ഷിക്കേണ്ട അവസാന തീയതി:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News