
കേരള വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്സ്) ട്രാവല്‍ ആന്റ് ടൂറിസം എം.ബി.എ കോഴ്സില്‍ സംവരണ സീറ്റ് ഉള്‍പ്പെട്ട ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ജൂണ്‍ 23 രാവിലെ 10.30 ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ അന്‍പത് ശതമാനം മാര്‍ക്കോടു കൂടിയ ഡിഗ്രിയും കെമാറ്റ് / സിമാറ്റ് / ക്യാറ്റ് യോഗ്യതയും ഉള്ളവര്‍ക്ക് പങ്കെടുക്കാം.
കേരള സര്‍വകലാശാലയുടേയും എ.ഐ.സി.റ്റി.ഇ.യുടേയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സില്‍ ട്രാവല്‍, ടൂര്‍ ഓപ്പറേഷന്‍, ഹോസ്പിറ്റാലിറ്റി, എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ സ്പെഷ്യലൈസേഷനും അവസരമുണ്ട്. വിജയിക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് സപ്പോര്‍ട്ടും നല്‍കുന്നു. പട്ടികജാതി / പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kittsedu.org., 9446529467, 8129166616.
Spot admissions will be held on June 23 at 10.30 am for a few vacant seats in the Travel and Tourism MBA course at the Kerala Institute of Tourism and Travel Studies (KITS), a management institute under the Kerala Tourism Department.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here