പ്ലസ്ടു യോഗ്യതയുള്ളവർക്ക് കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിൽ അവസരം

കേന്ദ്ര സർവീസിൽ എൽഡി ക്ലാർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ ഒഴിവുകളിൽ സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. 3712 ഒഴിവിൽ പ്ലസ്‌ടുക്കാർക്കാണ് അവസരം. അവസാന തീയതി: മേയ് 7.

പ്രായം: 2024 ഓഗസ്റ്റ് 1 നു 18–27 (1997 ഓഗസ്റ്റ് രണ്ടിനു മുൻപോ 2006 ഓഗസ്റ്റ് ഒന്നിനു ശേഷമോ ജനിച്ചവരാകരുത്). പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവുണ്ട്. വിമുക്‌തഭടന്മാർ ഉൾപ്പെടെ മറ്റു യോഗ്യരായവർക്കു ചട്ടപ്രകാരം ഇളവ്. ഭിന്നശേഷി സംവരണ നിബന്ധനകൾ വിജ്‌ഞാപനത്തിലുണ്ട്.

Also read:മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു

യോഗ്യത: 12–ാം ക്ലാസ് ജയം 2024 (ഓഗസ്റ്റ് 1 അടിസ്‌ഥാനമാക്കി)

ശമ്പളം: എൽഡിസി / ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: പേ ലെവൽ 2: 19,900-63,200 രൂപ

ഡേറ്റാ എൻട്രി ഓപ്പറേറ്റർ: പേ ലെവൽ 4: 25,500-81,100 രൂപ, ലെവൽ-5: 29,200-92,300 രൂപ

ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ: പേ ലെവൽ 4: 25,500-81,100 രൂപ

അപേക്ഷാഫീസ്: 100 രൂപ. പട്ടികവിഭാഗ / ഭിന്നശേഷി / വിമുക്‌തഭട /വനിതാ അപേക്ഷകർക്കു ഫീസില്ല. ഓൺലൈനിൽ മേയ് 8 വരെ അടയ്ക്കാം. നെറ്റ് ബാങ്കിങ് വഴിയോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴിയോ അടയ്ക്കാം.

Also read:ഈ ഗാനം ഇത്ര സ്‌പെഷ്യലാക്കിയതിന് നന്ദി സര്‍, ലവ് യു… നടനവിസ്മയത്തിനെ പ്രശംസിച്ച് കിംഗ് ഖാന്‍, വീഡിയോ

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (രണ്ടു ഘട്ടം), സ്‌കിൽ ടെസ്‌റ്റ്/ടൈപ്പിങ് ടെസ്‌റ്റ് എന്നിവയുണ്ട്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണ്. തെറ്റിനു നെഗറ്റീവ് മാർക്കുണ്ട്. ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്‌തികയിലേക്കു നടത്തുന്ന 15 മിനിറ്റ് സ്‌കിൽ ടെസ്‌റ്റിൽ കംപ്യൂട്ടറിൽ മണിക്കൂറിൽ 8,000 കീ ഡിപ്രഷൻ വേഗം വേണം. എൽസിഡി /ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്‌തികയിലേക്കു നടത്തുന്ന 10 മിനിറ്റ് കംപ്യൂട്ടർ ടൈപ്പിങ് ടെസ്‌റ്റിൽ ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കും ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കും വേഗം വേണം.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്. ഏതെങ്കിലും ഒരു കേന്ദ്രം തിരഞ്ഞെടുക്കുക. കേന്ദ്രങ്ങളുടെ കോഡ് സൈറ്റിൽ.

അപേക്ഷിക്കേണ്ട വിധം: https://ssc.gov.in എന്ന വെബ്‌സൈറ്റിലൂടെ രണ്ടുഘട്ടം. ഒറ്റത്തവണ റജിസ്ട്രേഷനിൽ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം. തുടർന്ന് യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചു ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News