മണിപ്പുര്‍ വിഷയം; ചര്‍ച്ച അനുവദിച്ചില്ല, സഭ ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം

മണിപ്പൂര്‍ വിഷയത്തില്‍ തുടര്‍ച്ചയായ ആറാം ദിവസവും പാര്‍ലമെന്റ് പ്രക്ഷുബ്ധം. കറുപ്പ് വസ്ത്രങ്ങള്‍ ധരിച്ചാണ് പ്രതിപക്ഷ എംപിമാര്‍ സഭയില്‍ എത്തിയത്. മണിപ്പൂര്‍ കലാപത്തില്‍ ചര്‍ച്ച അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം രാജ്യസഭ ബഹിഷ്‌ക്കരിച്ചു.

Also Read: പ്രാഥമിക പരീക്ഷയുടെ മാര്‍ക്ക് പ്രൊഫൈലില്‍ ലഭ്യമായി തുടങ്ങി

പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നു കൂടുതല്‍ ശക്തമായ പ്രതിഷേധമാണ് പാര്‍ലമെന്റില്‍ അരങ്ങേറിയത്. കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് എത്തിയ പ്രതിപക്ഷ എംപിമാര്‍ പോസ്റ്ററുകളുമായി ഇരു സഭകളുടേയും നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷം രാജ്യസഭയില്‍ ഇന്ത്യ ഇന്ത്യ വിളികള്‍ ശക്തമാക്കിയപ്പോള്‍ ഭരണപക്ഷം മോദി മോദി വിളികള്‍ ഉയര്‍ത്തി. ലോക്‌സഭയില്‍ പ്ലക്കാര്‍ഡുകളുമായി നടുത്തളത്തില്‍ പ്രതിഷേധിച്ച എം പി മാരെ സ്പീക്കര്‍ ഓം ബിര്‍ള ശാസിച്ചു. ഇത്തരം പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന പരാമര്‍ശം സ്പീക്കറുടെ ഭാഗത്ത് നിന്നുമുണ്ടായി.

Also Read: ബോണക്കാട് തകർന്ന ലയങ്ങളുടെ അറ്റകുറ്റപ്പണികൾ ഓണം കഴിഞ്ഞാലുടൻ: മന്ത്രി വി ശിവൻകുട്ടി

അതെ സമയം മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ മുന്നണി ഇന്ത്യയുടെ എംപിമാര്‍ മണിപ്പൂര്‍ സന്ദര്‍ശിക്കും. ഈ മാസം 29,30തീയതികളിയാണ് സന്ദര്‍ശനം. സസ്‌പെന്റ് ചെയ്യപ്പെട്ട ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ് പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധം തുടരുകയാണ്. അതിനിടെ പ്രതിപക്ഷത്തെ വിമര്‍ശിച്ചു പ്രധാനമന്ത്രി വീണ്ടും രംഗത്തെത്തി. ഭൂതകാലത്തിലെ അഴിമതികള്‍ മറച്ചു വയ്ക്കനാണ് പുതിയ പേര് സ്വീകരിച്ചതെന്നും, യുപിഎ എന്ന പേര് നാണക്കേടായതുകൊണ്ടാണ് ഉപേക്ഷിച്ചതെന്നുമാണ് മോദിയുടെ വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News