
തൃണമൂൽ കോൺഗ്രസ് വിമതരെ ക്ഷണിച്ചതിൽ സർവ്വകക്ഷി യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം. പ്രതിപക്ഷത്തെ പിളർത്താനുള്ള ബിജെപി നീക്കത്തിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം. അതേസമയം, അയോധ്യ ക്ഷേത്രക്കൊള്ള, നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെ വിഷയങ്ങൾ ശക്തമായി ഉയർത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
നാളെ ആരംഭിക്കുന്ന വർഷകാല സമ്മേളനം പ്രക്ഷുബ്ധം ആകും എന്നതിന്റെ സൂചനയാണ് ഇന്ന് സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷം വ്യക്തമാക്കിയത്. തൃണമൂൽ കോൺഗ്രസ് വിമതരെ സർവ്വകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചതിൽ അതൃപ്തി പരസ്യമാക്കി പ്രതിപക്ഷം സർവ്വകക്ഷി യോഗത്തിൽ നിന്നിറങ്ങി പോയത്. പ്രതീകാത്മക പ്രതിഷേധത്തിന് ശേഷം യോഗത്തിൽ പങ്കെടുത്ത പ്രതിപക്ഷ നേതാക്കൾ അയോധ്യ രാമക്ഷേത്ര കൊള്ള ഉൾപ്പെടെ വിഷയങ്ങളിൽ കൃത്യമായ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടു. FCRA ഭേദഗതി ബില്ലിൽ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെ പാസാക്കാര്തെന്നും ആവശ്യപ്പെട്ടു.
FCRA ഭേദഗതി ഉൾപ്പെടെ നിരവധി സുപ്രധാന ബില്ലുകൾ സഭയിൽ കൊണ്ടുവരാനാണ് ഭരണപക്ഷത്തിൻ്റെ നീക്കം. മണ്ഡല പുനർനിർണയം 20 വർഷത്തേക്കെങ്കിലും മരവിപ്പിക്കണമെന്നാണ് ഡിഎംകെ യോഗത്തിൽ ആവശ്യപ്പെട്ടത്. അതേസമയം, പ്രതിപക്ഷത്തെ പിളർത്തി സഭയിൽ മുന്നിൽ രണ്ട് ഭൂരിപക്ഷം നേടാനുള്ള ശ്രമമാണ് ബിജെപിയുടേത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

