ബിജെപി അനുകൂല ഏകപക്ഷീയ മാധ്യമപ്രവര്‍ത്തകരെ ബഹിഷ്കരിക്കാന്‍ ‘ഇന്ത്യ’ മുന്നണി

രാജ്യത്ത് ഏകപക്ഷീയമായി ബിജെപിക്ക് അനൂകൂലമായി വാര്‍ത്തകളെ വളച്ചൊടിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ബഹിഷ്കരിക്കാന്‍ പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’. ഇത്തരത്തില്‍ സ്വന്തം രാഷ്ട്രീയ താത്പര്യങ്ങള്‍ക്കു വേണ്ടി മാത്രം മാധ്യമ പ്രവര്‍ത്തനം നടത്തുന്ന 14 പേരെയാണ് ഇന്ത്യ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഒൻപത് ചാനലുകളിലെ 14 പേരെയാണ് ബഹിഷ്കരിച്ചത്. ഈ അവതാരകര്‍ നയിക്കുന്ന ചർച്ചകളിലോ വാർത്താപരിപാടികളിലോ ‘ഇന്ത്യ’ സഖ്യത്തിന്റെ പ്രതിനിധികള്‍ പങ്കെടുക്കില്ല.

ALSO READ: ഉമ്മൻ ചാണ്ടിക്കെതിരെ കോൺഗ്രസിനുള്ളിൽ നടന്ന ഗൂഢാലോചന ഒന്നൊന്നായി പുറത്തുവരുന്നു: എം വി ഗോവിന്ദൻ മാസ്റ്റർ

റിപ്പബ്ലിക് ഭാരതിന്റെ അര്‍ണാബ് ഗോസ്വാമി, ടൈംസ് നൗ നവഭാരതിലെ നവിക കുമാര്‍, സുശാന്ത് സിന്‍ഹ, ന്യൂസ് 18 ലെ അമന്‍ ചോപ്ര, അമീഷ് ദേവ്ഗണ്‍, ആനന്ദ് നരസിംഹന്‍, ഭാരത് എക്സ്പ്രസിന്റെ അദിതി ത്യാഗി, ഡിഡി ന്യൂസിലെ അശോക് ശ്രീവാസ്തവ്, ആജ് തക്കിലെ സുധീര്‍ ചൗധരി, ചിത്രാ ത്രിപാഠി, ഭാരത്24 ലെ റൂബിക ലിയാഖത്ത്, ഇന്ത്യ ടുഡേയിലെ ഗൗരവ് സാവന്ത്, ശിവ് അരൂര്‍, ഇന്ത്യ ടിവിയിലെ പ്രാചി പരാശര്‍, എന്നിവരൊണ് സഖ്യം ബഹിഷ്‌കരിക്കുക.

സെപ്തംബര്‍ 13ന് ചേര്‍ന്ന സഖ്യത്തിന്റെ ആദ്യ ഏകോപന സമിതി യോഗിലാണ് വാര്‍ത്താ ചാനല്‍ അവതാരകരെ ബഹിഷ്‌കരിക്കാന്‍ തീരുമാനമായത്. പൊതു താത്പര്യമുള്ള വാര്‍ത്തകള്‍ നല്‍കാതിരിക്കുകയും രാജ്യത്തെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള വര്‍ഗീയത കലര്‍ന്ന വാര്‍ത്തകള്‍ മാത്രം പ്രചരിപ്പിക്കുകയും ചെയ്യുന്നതിനാലാണ് നടപടിയെന്ന് പ്രതിപക്ഷ സഖ്യത്തിന്റെ മീഡിയ കമ്മിറ്റി പറയുന്നു. ബഹിഷ്കരിക്കുന്ന അവതാരകരെ കുറച്ച് മാസങ്ങളില്‍ മീഡിയ കമ്മിറ്റി നിരീക്ഷിക്കും. അവതരണരീതി മെച്ചപ്പെട്ടാല്‍ ബഹിഷ്കരണം പിൻവലിക്കുമെന്നും മീഡിയ കമ്മിറ്റി അറിയിച്ചു.

ALSO READ: ക്ഷേത്രപൂജാരിമാരായി മൂന്ന് യുവതികള്‍; തമിഴ്നാട്ടിൽ സമത്വത്തിന്റെ പുതിയ യുഗമെന്ന് എം കെ സ്റ്റാലിൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News